പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ അറബിക് ക്ലബ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്
ഭാഷയിലെ മികവ് പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കൊണ്ട് സംസ്ഥാന തലത്തിൽ നടത്തുന്ന അലിഫ് ടാലൻ്റ് ടെസ്റ്റിൻ്റെ സ്കൂൾ തല മത്സരം പി പി ടി എം വൈ എച്ച് എസ് എസ് അറബിക് ക്ലബിനു കീഴിൽ സംഘടിപ്പിച്ചു. പരീക്ഷ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും അധ്യാപകരുടെ കൃത്യമായ നടത്തിപ്പ് രീതി കൊണ്ടും ശ്രദ്ധേയമായിരുന്നു. 150 തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ടാലൻ്റ് ടെസ്റ്റ് രണ്ട് റൗണ്ടുകളിലായാണ് നടന്നത്. 10 T ക്ലാസ്സിൽ പഠിക്കുന്ന നിദ ഇ ഒന്നാം സ്ഥാനം നേടി. റൻഹ (10:S), കൻസ ഫാത്തിമ (10:S) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുഹമ്മദ് ബിൻഷാൻ (10:B), മലൂഫ (8:Q) ബെസ്റ്റ് പെർഫോർമേഴ്സായി തിരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ KP അബ്ദുൾ അസീസ് സർ ടാലൻ്റ് എക്സാം ഉദ്ഘാടനം ചെയ്തൂ. അയ്യൂബ് മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ, ഫൈസൽ മാസ്റ്റർ, നൗഫൽ, സാജിദ, മുബഷിർ, അബ്ദുൽ വാരിസ്, നാസർ എന്നിവർ നേതൃത്വം നൽകി.
അറബിക് ക്ലബ് പ്രവർത്തനങ്ങൾ:
അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്ദു വാണിമേൽ നിർവ്വഹിച്ചു. സ്കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ വിജയിയായ അർഷഹ് ടി പി സബ്ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
-
Alif Talent Quiz
-
Alif Talent Quiz
-
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
-
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
-
അറബിക് ക്ലബ്ബിന് കീഴിൽ നടന്ന പോസ്റ്റർ നിർമ്മാണം, പ്രബന്ധ രചന മത്സരങ്ങളിൽ നിന്ന്....
അറബിക് ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ...





