പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ സ്റ്റുഡന്റ് പോലീസ് കാഡറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്റ്റുഡന്റ് പോലീസ് കാഡറ്റ് ചുമതല നിസാർ മാസ്റ്റർ, ശ്രീലക്ഷ്മി ടീച്ചർ എന്നിവർക്കാണ്..
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്
വെള്ളപ്പൊക്കം ദുരന്തം വിതച്ച ഭൂമിയിൽ വെള്ളമിറങ്ങിയപ്പോൾ ഉള്ള സമാനതകളില്ലാത്ത ദുരിതക്കാഴ്ച കണ്ട് പകച്ചു നിന്ന വീടുകളിലേക്ക് ഒരു കൈ സഹായം നൽകി വേങ്ങര ചേറൂർ PPTMYHSS ലെ സ്റ്റുഡന്റ് പോലിസ് യൂണിറ്റ്. വീടുകളുടെ ചുമരിൽ പറ്റി നിന്ന ചെളി പ്പാടുകൾ തുടച്ചു മാറ്റിയും മാലിന്യം കലർന്ന മുറികളും വീട്ടുപരിസരങ്ങളും വൃത്തിയാക്കി താമസയോഗ്യമാക്കുന്ന ശ്രമകരമായ ദൗത്യമാണ് കുട്ടിപ്പോലീസ് ഏറ്റെടുത്തത്. മൂന്നും നാലും പ്രാവശ്യം കഴുകി ക്ലോറിൻ വെള്ളം തളിച്ച് വീട്ടുകാർക്ക് ആരോഗ്യകരമായ രീതികൾ നിർദ്ദേശിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. നൂറോളം വരുന്ന വിദ്യാർത്ഥികൾ 12 പേരടങ്ങുന്ന 8 ടീമുകളായി തിരിഞ്ഞ് 25 ഓളം വിടുകളാണ് വൃത്തിയാക്കിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി ഭാഗത്ത് നടന്ന സേവന പ്രവർത്തനത്തിൽ തുടക്കം മുതൽ അവസാനം വരെ മുന്നിൽ നിന്ന് നയിക്കാൻ വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, SPC കമ്യൂണിറ്റി പോലിസ് ഓഫീസർ നിസാർ അഹമ്മദ് കെ.വി എന്നിവരുണ്ടായിരുന്നു. സ്കൂളിലെ 20 ലധികം അധ്യാപകരും വേങ്ങര സ്റ്റേഷനിലെ 8 പോലീസുകാരും നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള Edumartial സ്കൂൾ ഓഫ് ഹെൽത്ത് & ഫിറ്റ്നസിലെ 15 വളൻറിയർമാരും ചേർന്നാണ് ക്ലിനിംഗ് പൂർത്തിയാക്കിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു ബാബു,പുളിക്കൽ അബൂബക്കർ, കുറുക്കൻ അബ്ദുൽ മജീദ്, മൊയ്തീൻ കോയിസ്സൻ, അയ്യൂബ് അഞ്ചു കണ്ടൻ, നൗഫൽ എ കെ, പൂക്കുത്ത് മുജീബ്, വാർഡ് മെമ്പർ കുറുക്കൻ അലവിക്കുട്ടി ഹാജി, ന ബ്ഹാൻ, ഷാജി പൂതേരി, ഫൈസൽ കോട്ടക്കൽ, എന്നിവർ പങ്കെടുത്തു.
-
വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത് എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണത്തിനായി തയ്യാറെടുക്കുന്നു...
-
വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ കുട്ടികൾക്ക് നിർദേശങ്ങൾ നൽകുന്നു...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്...
സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി
പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്ന എന്നിവർ പങ്കെടുത്തു.
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
-
SPC Passing Out Parade
എസ് പി സി പ്രവർത്തനങ്ങൾ..
-
SPC Camp
-
പോലീസ് സ്റ്റേഷൻ സന്ദർശനം...
-
പോലീസ് സ്റ്റേഷൻ സന്ദർശനം...
-
പോലീസ് സ്റ്റേഷൻ സന്ദർശനം...
-
അഗതി മന്ദിരം സന്ദർശനം...
-
അഗതി മന്ദിരം സന്ദർശനം...
-
അഗതി മന്ദിരം സന്ദർശനം...
-
അഗതി മന്ദിരം സന്ദർശനം...
-
ക്രിസ്ത്മസ് ക്യാമ്പ്..
-
42 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത SPC ഇന്റലക്ച്ച്വൽ മാരത്തോൺ 2018ൽ മൂന്നാം സ്ഥാനം നേടിയ സ്കൂളിന്റെ ടീം..
-
പ്രവേശനോത്സവം..
-
പ്രവേശനോത്സവം..
-
പ്രവേശനോത്സവം..
-
പ്രവേശനോത്സവം..
-
SPC Selection Test..
-
SPC Selection Test..
-
SPC Selection Test..
-
ലോക ജനസംഖ്യാ ദിനാചരണം..
-
SPC Passing Out Parade
-
വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത് എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണത്തിനായി തയ്യാറെടുക്കുന്നു...
-
ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്