പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
  ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ     

കാന്താരി ഇത്തിരിമതി . അതുപോലെയാണ് ഇപ്പോൾ ലോകമെങ്ങും കണ്ണിൽ കാണാൻ പറ്റാത്ത വലിപ്പമുള്ള കൊറോണ എന്ന വൈറസ് വ്യാപിച്ചിരിക്കുന്നത് . ഈ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിലാണ് സ്ഥിതികരിച്ചത് . ഈ വൈറസ് ലക്ഷക്കണക്കിന് ജീവൻ എടുക്കുകയും അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാധിക്കുകയും ചെയ്തിരിക്കുന്നു . എന്നാൽ ഈ രോഗത്തിനെ നമ്മുടെ ലോകവും നമ്മളും ഒറ്റക്കെട്ടായി പൊരുതി ജയിക്കുമെന്ന് വിശ്വസിക്കുന്നു . പരസ്പര സമ്പർക്കം മൂലം പടരുന്ന ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾ ഒന്നും നിലവിലില്ല . എന്നാൽ സന്തോഷകരമായ ഒരു കാര്യമുണ്ട് , നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ തന്നെ കണ്ടുപിടിച്ച മരുന്നാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്നത് . ഈ മരുന്നിന്റെ പേര് ഹൈഡ്രോക്സിക്ലോറോക്യുൻ എന്നാണ് . പ്രഭുല്ല ചന്ദ്ര റായ് എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടുപിടിച്ചത് .ഈ മരുന്ന് മലമ്പനിക്കാണ് ഉപയോഗിച്ചിരുന്നത് .ഇപ്പോൾ മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു .

സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ രോഗത്തിന്റെ സമൂഹവ്യാപനം തടയാനുള്ള പ്രധാന മാർഗം .നമ്മൾ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും തിരികെ വീട്ടിൽ എത്തുമ്പോൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകുകയും ചെയ്യുക . ഈ വൈറസിനെ കൊണ്ട് ചില ഗുണങ്ങളും നമ്മുക്ക് ഉണ്ടായിട്ടുണ്ട് . വായുമലിനീകരണം , വാഹനാപകടങ്ങൾ , ശബ്ദമലിനീകരണം എന്നിവ കുറക്കുന്നതിന് സഹായിച്ചു .

ഇതുപോലെയുള്ള ദുരന്തങ്ങൾ ലോകത്തു മുൻപും ഉണ്ടായിട്ടുണ്ട് . അതിനെയൊക്കെ നമ്മൾ അതിജീവിച്ചിട്ടുണ്ട് . ഇതും നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും

കാർത്തികേയൻ
8 എ പി.എം.വി.എച്ച്.എസ്. പെരിങ്ങര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം