പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി
വൃത്തിയാണ് ശക്തി
വ്യക്തിശുചിത്വം പോലെ തന്നെ ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാന ഘടകമാണ് പരിസരശുചിത്വവും. നമ്മുടെ ചുറ്റുമുള്ള പരിസരം ശുചിയാക്കുന്നതിലൂടെ നമ്മുടെ പരിസ്ഥിതിമലിനീകരണം നമുക്ക് തടയാനാകും. പരിസ്ഥിതി ഓരോ ദിവസം കഴിയുന്തോറും മലിനവും വൃത്തിഹീനവുമായി മാറി കൊണ്ടിരിക്കുകയാണ്. ഇത് തടയേണ്ടത് നമ്മുടെ ആവശ്യകതയാണ്. ഇന്ന് ജീവിതത്തിലേക്ക് കടന്നു വരുന്ന പല രോഗങ്ങളുടെയും പ്രധാന കാരണം പരിസര മലിനീകരണമാണ്. കെട്ടിക്കിടക്കുന്ന ജലത്തിൽ നിന്നും നാം വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പുറത്തുവരുന്ന അണുക്കളാണ് പല രോഗങ്ങളുടെയും കാരണം. നമ്മുടെ ചുറ്റുപാടും കെട്ടിക്കിടക്കുന്ന ജലം നശിപ്പിക്കുന്നതും പരിസരശുചിത്വത്തിന്റെ ഭാഗമാണ്. ജൈവമാലിന്യങ്ങളെ കമ്പോസ്റ്റുകളിൽ നിന്നും ജൈവവളമാക്കി മാറ്റി കൃഷിക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ നമ്മുടെ നാടിനെ മാലിന്യത്തിൽ നിന്നും മുക്ത ആക്കാം. വൃത്തിയുള്ള മനുഷ്യനായാൽ വൃത്തിയുള്ള പരിസരവും ഉണ്ടാകും അതാണ് ഈ നാടിന്റെ ശക്തി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം