നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വെളിച്ചം
വെളിച്ചം
എനിക്ക് വായന വളരെ ഇഷടമാണ്. പാഠപുസ്തകങ്ങൾക്ക് പുറമെ പത്രങ്ങളും ബാല മാസികകളും ഞാൻ വായിക്കാറുണ്ട്. പത്രങ്ങളിലൂടെയും ടി വിയിലൂടെയും പല കാര്യങ്ങളും എനിക്ക് അറിയാൻ കഴിയുന്നു. ഇപ്പോൾ രണ്ട് മാസത്തോളമായി കോവിഡ് 19 എന്ന മഹാമാരിയെ പറ്റിയാണ് പത്ര മാധ്യമങ്ങളിലൂടെ കാണാൻ കഴിയുന്നത്. ദിനംപ്രതി വരുന്ന വാർത്തകൾ കണ്ട് എനിക്ക് ഭയവും ആശങ്കയുമാവുന്നു. ശാസ്ത്ര ലോകം ഇന്ന് വൻ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. എത്രയും പെട്ടന്ന് ഈ മഹാമാരിയെ അകറ്റുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നില്ക്കണം. ഈ രോഗം പെട്ടന്ന് മാറുന്നതിന് വേണ്ടി നമുക്ക് പ്രാഥിക്കാം. ഇത് പോലെ കഴിഞ്ഞ വർഷം ഉണ്ടായ ഒരു വൈറസാണ് നിപ. ഈ സാഹചര്യത്തിൽ നമുക്ക് വേണ്ടത് ശുചിത്വമാണ്. മഴക്കാലമായാൽ വളരെയധികം ശുചിത്വം പാലിക്കണം. അല്ലെങ്കിൽ ഡങ്കിപ്പനി, മലമ്പനി, തുടങ്ങിയ പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ട്. പ്രക്രതിയിലെ കാഴ്ച്ചകളും നിറങ്ങളും എന്നെ കൗതുകപ്പെടുത്തുന്നു. എന്നാൽ മനുഷ്യർ പ്രക്രതിയെ നശിപ്പിക്കുന്നത് കാരണം പ്രക്രതിയുടെ സന്തുലനം തന്നെ താളം തെറ്റിയിരിക്കുകയാണ്. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പ്രക്രതിയെ നശിപ്പിക്കുന്നു. കുന്നുകളും മരങ്ങളും നശിപ്പിച്ചാൽ വൻ ദുരന്തം ഉണ്ടാകും. കേരളം രണ്ട് തവണ പ്രളയം അനുഭവിച്ചതാണ്. വേനൽക്കാലമായാൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടും . മുൻ കാലങ്ങളെ അപേക്ഷിച്ച് നേരത്തെ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. അപ്പോഴും കുടിവെള്ളത്തിനായി ജനങ്ങൾ വരി നില്ക്കുന്നത് പത്രം, ടി വി മാധ്യമങ്ങളിലൂടെ കാണാറുണ്ട്. ഭാവിയിൽ വെള്ളത്തിനു വേണ്ടി ഒരു യുദ്ധം തന്നെ ഉണ്ടായേക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം