നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വംകവിത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കവിത


അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മല നാട്ടിലിപ്പോൾ
പൊങ്ങുന്നു മലകളായ് മാലിന്യങ്ങൾ
മക്കൽക്കുവേണ്ടി നാം കാത്തുവച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം വായു വിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരുതുള്ളി വെള്ളമില്ലാത്ത കാലം
അരുമയാമക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നൽമയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
 

ആര്യ ആർ. പി
6 H നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത