ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതിയാണ് ഏറ്റവും വലിയ സമ്പത്ത്
പ്രകൃതിയാണ് ഏറ്റവും വലിയ സമ്പത്ത്
ഒരു വലിയ കച്ചവട ക്കാരന് 3 ആൺ മക്കൾ ഉണ്ടായിരുന്നു. അയാൾ മരണപ്പെട്ടപ്പോൾ സ്വത്തുക്കൾ മൂന്ന് മക്കളും കൂടി വീതം വെച്ച് എടുത്തു. ഇളയ മകൻ പാവപ്പെട്ടവൻ ആയതിനാൽ മൂത്തവർ കൃഷി സ്ഥലവും വീടും മാത്രമേ നൽകിയുള്ളൂ, വലിയ കെട്ടിടങ്ങൾ, ഫാക്ടറികൾ, സ്വർണം, പണം മുതലായവ ചേട്ടന്മാർ കൈക്കലാക്കി. എന്നാൽ അനിയൻ ആരോടും പരാതി പറയാതെ കൃഷി ചെയ്തു ജീവിച്ചു. അയ്യാൾക്ക് പ്രകൃതിയും കൃഷിയും ഇഷ്ടമായിരുന്നു. പതുക്കെ പതുക്കെ അയ്യാൾ കഷ്ടപ്പെട്ട് കൃഷി ചെയ്തു പണക്കാരൻ ആയി മാറി. എന്നാൽ ചേട്ടന്മാർ കിട്ടിയ സ്വത്തുക്കൾ എല്ലാം നഷ്ട പെടുത്തി അവസാനം പാവപ്പെട്ടവർ ആയി മാറി. എന്നാൽ അനിയൻ അപ്പോഴും കൃഷി തുടർന്ന് കൊണ്ട് ഇരുന്നു. അയാൾ എല്ലാവരോടും പറയും നമ്മൾ നമ്മുടെ മണ്ണിനെ സ്നേഹിക്കണം നമ്മൾ നന്നായി കഷ്ടപ്പെട്ട് കൃഷി ചെയ്താൽ അതിനു കൂലി ഈ മണ്ണ് തന്നെ തരും. അവസാനം മൂത്ത സഹോദരങ്ങൾ തങ്ങളുടെ അനിയനോട് അവരെ സഹായിക്കണം എന്ന് പറഞ്ഞു. അനിയൻ സന്തോഷത്തോടെ കുറച്ചു കൃഷി സ്ഥലം ചേട്ടന്മാർ ക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു എല്ലു മുറിയെ കഷ്ടപെട്ടാൽ പല്ല് മുറിയെ തിന്നാം. വെറുതെ ഇരുന്ന് അച്ഛന്റെ സ്വത്ത് തിന്ന് തീർത്ത ചേട്ടന്മാർ അന്ന് മുതൽ മണ്ണിൽ പണി എടുക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ