ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ ലോക് ഡൗണിലൂടെ ....
ലോക് ഡൗണിലൂടെ ....
ലോകം മൊത്തം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് .ഈ വൈറസിനെ തടയാനുള്ള മരുന്ന് നമുക്ക് ഇതുവരെയും കണ്ടു പിടിക്കാൻ പറ്റിയില്ല .അതിനാൽ തന്നെ എല്ലാവരും വളരെ പേടിയോടെയാണ് ഈ അവസ്ഥയെ നോക്കിക്കാണുന്നത് .ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ് .എല്ലാ രാജ്യങ്ങളും ഇതിനു മുന്നിൽ പകച്ചു നിൽക്കുന്നു .ഇത് ഒരു യുദ്ധം തന്നെയാണ്. ഈ മഹായുദ്ധത്തിൽ നമുക്ക്ജയിച്ചേ പറ്റു രോഗം തടയാൻ വേണ്ടിയുള്ള ലോക് സൗണിലാണ് നമ്മൾ .രോഗ വ്യാപനം തടയാൻ ഈ അടച്ചിൽ അനിവാര്യമാണ് .അല്ലങ്കിൽ ഭീകരമാകും വിധം മരണം നാം കാണേണ്ടി വരും .രോഗ വ്യാപനം തക്ക സമയത്ത് തടയാത്തതിനാൽ വൻകിട രാഷ്ട്രങ്ങൾ പോലും രോഗം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ .എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ ഓരോ ഘട്ടവും വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിച്ച് ലോകത്തിന് തന്നെ മാതൃക കാട്ടുകയാണ് നമ്മുടെ കൊച്ചു കേരളം .സാമൂഹ്യ അകലം പാലിക്കാനും ,ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകാനും ,കരുതലോടെ വീട്ടിലിരിക്കാനും ആരോഗ്യ വകുപ്പും സർക്കാറും തന്നിട്ടുണ്ട് .അതൊക്കെ അനുസരിച്ച് ജാഗ്രതയോടെ ഇരുന്നാൽ നമുക്ക് ഈ കൊറോണയെ അകറ്റാൻ പറ്റും
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം