ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ…….

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ

മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ഇത് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ഈ വൈറസ് എലി, പട്ടി,പൂച്ച,കുതിര തുടങ്ങിയ ജീവികളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇവയെ ‘സൂണോട്ടിക്’ എന്ന് വിശേഷിപ്പിച്ചിരുന്നു.അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് ഈ വൈറസ് എന്നർത്ഥം.ഇത് ഇപ്പോൾചൈനയിൽകണ്ടെത്തിയിരിക്കുന്നു.ചുമ,തൊണ്ടവേദന,തലവേദന,പനി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് പ്രായമുള്ളവരേയും കുട്ടികളേയും അപകടമായ രീതിയിൽ ബാധിക്കുന്നു. സമ്പർക്കത്തിലൂടെയാണ് ഈ രോഗം വേഗം പടരുന്നത്.ഒരാൾ അറിയാതെതന്നെ മറ്റൊരാളെ തൊട്ടാലും തമ്മിൽ സംസാരിച്ചാലും ഈ രോഗം പടരും. രോഗബാധിതൻ സ്പർശിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ സ്പർശിക്കുന്നതു വഴി ഈ രോഗം ബാധിച്ചേക്കാം. ഇന്നിത് കേരളത്തിലും വ്യാപിച്ചിരിക്കുന്നു.തൃശ്ശൂർ ജില്ലയിലാണ് ഇത് ആദ്യം സ്ഥിരീകരിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനാ ഈ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ഈ രോഗം കൂടുതൽ പടരാതിരിക്കാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും മന്ത്രിമാരും പോലീസുകാരും ലോക്ക്ഡൌൺ പാലിക്കാൻ ആവർത്തിച്ചു പറഞ്ഞിട്ടും അനുസരിക്കാത്തവർ നമുക്കിടയിലുണ്ട്. സ്വന്തം മക്കളെപ്പോലും ദിവസങ്ങളായി കാണാൻ പറ്റാത്ത ആരോഗ്യപ്രവർത്തകർ നമുക്ക് വേണ്ടി ത്യാഗം സഹിക്കുന്നു. നിർദേശങ്ങൾ അനുസരിക്കാതെ നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ , രോഗം പിടിപെട്ടാൽ അവരുടെ അവസ്ഥ നമുക്കും സംഭവിക്കും.അതുക്കൊണ്ട്,കൈകൾ ഇടയ്ക്കിടെ ശരിയായ രീതിയിൽ സോപ്പുപയോഗിച്ച് കഴുകുക. പുറത്ത് ഇറങ്ങേണ്ടി വരുന്ന അത്യാവശ്യ സന്ദർഭത്തിൽ സാമൂഹിക അകലം പാലിക്കുക.

വിസ്മയ വിൽസൺ
8 എ ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം