ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |

സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ വെയ്റ്റ് വെയിറ്റ് ലിഫ്റ്റിങിൽ സ്വർണമെഡൽ നേടിയ "ഷിദാൻ"
സ്ക്കൂൾ ഓവറോൾ ചാമ്പ്യൻസ്
എൻ എം എം എസ് എസ് പരീക്ഷയിൽ ഇതിൽ ഉന്നത വിജയം വിജയം നേടാൻ സാധിച്ചു .
ഐ.സി.ടി. പാഠപുസ്തക വിനിമയം: അവധിക്കാല അധ്യാപക ശാക്തീകരണത്തിൽ ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിലെ വിജീഷ് മാസ്റ്റർക്ക് ആദരം
സ്ഥലം : GHSS KOTTAKKAL RAJAS
തീയതി : 2025 മെയ് 21
2025-26 അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടിയിൽ, ഐ.സി.ടി. പാഠപുസ്തക വിനിമയവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സണായി മികച്ച സംഭാവനകൾ നൽകിയ ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ ഹൈസ്കൂളിലെ വിജീഷ് മാസ്റ്റർക്ക് ആദരം ലഭിച്ചു. ഈ അധ്യാപക കൂട്ടായ്മയിൽ പങ്കാളിത്തം നേടാൻ അദ്ദേഹത്തിന് സാധിച്ചത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.
പുതിയ അധ്യയനവർഷത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ വരുന്ന നിർണ്ണായകമായ മാറ്റങ്ങളെക്കുറിച്ച് അധ്യാപകർക്ക് പരിശീലനം നൽകുകയായിരുന്നു. ഈ പരിശീലന ക്ലാസുകൾ പ്രാക്ടിക്കൽ ഓറിയന്റഡ് സെഷനുകളിലൂടെയാണ് കൈകാര്യം ചെയ്തത്. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രായോഗിക പ്രവർത്തനങ്ങളിലൂടെ പുതിയ പാഠഭാഗങ്ങൾ എങ്ങനെ ഫലപ്രദമായി പഠിപ്പിക്കാമെന്ന് അധ്യാപകർക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു. സാങ്കേതികവിദ്യയെക്കുറിച്ച് അധ്യാപകർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും, ഐ.സി.ടി. പാഠഭാഗങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായകമായി.
