ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം/വെളിപാടുകള്

Schoolwiki സംരംഭത്തിൽ നിന്ന്
വെളിപാടുകൾ

    

പാതിവെന്ത ഓർമ്മകൾ

പാകമാകാത്തവ,

മനസിൽ ചൂടോടെ വിളമ്പി

പകയുടെ പുകച്ചുരുളുകളിൽ

ശ്വാസം മുട്ടിയ ഇന്നലെകൾ

കുരച്ചു കുരച്ചു വരുന്നുണ്ട്

ഇന്നത്തെ ഈ ‘എന്നെ’ പോലെ.

പുറത്തമ്മയന്നപ്പശതട്ടാത്ത

വയറുമായി, കാത്തിരിപ്പിന്റെ–

ഭാണ്ഡം ഒറ്റയ്ക്കുപേറുന്നുണ്ടാവു.

പെങ്ങളുടെ കൺകളിൽ വിഷാദ –

ത്തിന്റെ കരിപടർന്നിരിക്കാം.

ബീഡിപ്പുകതുപ്പി,

ആർത്തിയോടെ വലിച്ചുവലിച്ച്

വിറങ്ങലിച്ച അച്ഛന്റെ കൈകൾ

ശ്വാസത്തിന് വിലകൽപ്പിക്കും.

പാതിയടർന്ന് മുഴുമിപ്പിക്കാൻ

കഴിയാത്ത ശ്വാസത്തിനായി

വീണ്ടും കൊതിക്കുമീ മകനെ

ഓർത്തോർത്തുകൊണ്ട്.



പറത്തിവിട്ട പ്രതീക്ഷകൾ

ഒറ്റമുറിയിൽ തട്ടിത്തിരികെ വരവെ

ഒരു ചോദ്യം ബാക്കി നിന്നു.

എന്തിനായിരുന്നെല്ലാം?

കൊടും പകയാൽ

റോഡിൽ നട്ടുച്ച പല്ലിളിച്ചപ്പോൾ പ്രാ-

ണനു മേൽ കലിതുള്ളിയിളകി ഞാനും.

മതത്തെ വായിക്കാൻ പഠിക്കാത്തവ,

മനുഷ്യനേയും മൃഗത്തേയും തിരിച്ചറിയാത്തവ,

ജാതിചിഹ്നങ്ങൾ അറിയാതിരുന്നവ,

കൊടിയുടെ നിറങ്ങളിൽ പതറാത്തവ

പതിയെ കയറിക്കൊണ്ടിരുന്നു.

പേടിപ്പെടുത്തി , തളർത്തി

ഒടുവിലൊരു കിടക്കയിലൊതുക്കി.

പിന്നെയൊന്നൊന്നായി മായിച്ചു.

മതത്തിന്റെ പാഠങ്ങൾ,

മനുഷ്യനും മൃഗത്തിനുമിടയിൽ

വരച്ചിട്ട മതിലുകൾ,

ജാതിചിഹ്നങ്ങൾ,

കൊടിയുടെ നിറഭേദങ്ങൾ

എല്ലാം… എല്ലാം…

പച്ചമനുഷ്യന്റെ പച്ചയായ

ഭാഷ്യം അറിയിച്ചുതന്നവയ്ക്ക്

പേര് കൊറോണ

കൊടിയ പാപം ചുമന്ന് പൊള്ളുന്ന –

റോഡിലൂടെ നാളെയുടെ കാഴ്ചയായി മാറുന്ന അ –

ണലി ആകാരം പൂണ്ട മനുഷ്യക്കോലങ്ങൾക്ക്

തീർപ്പു കൽപ്പിക്കാൻ

നിയോഗിക്കപ്പെട്ടവൻ

അവനെ കൊറോണയെന്ന്

കാലം എഴുതിവെച്ചു.


   

ശ്രീലക്ഷ്മി ആർ കെ
12 A ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠാപുരം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത