ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/നാളെക്കായി.....

Schoolwiki സംരംഭത്തിൽ നിന്ന്
നാളെക്കായി.....

ദിവസങ്ങളും വർഷങ്ങളും നീങ്ങികൊണ്ടിരിക്കുമ്പോൾ വിദ്യാസമ്പന്നരാണെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ ഏറ്റവും ക്രൂരമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് നമ്മുടെ പരിസ്ഥിയെ. പരിസ്ഥിതി എന്ന വിഷയം എന്നത്തേക്കാളും കൂടുതൽ പ്രസക്തമായിരിക്കുന്ന കാലഘട്ടം ആണിത്. ജന്തുലോകവും സസ്യജാലങ്ങളും ചേർന്ന പരിസ്ഥിതിയുടെ നിലനിൽപ് കാത്തുസൂക്ഷികേണ്ടത് ഇവിടെ താമസിക്കുന്ന നാം ഓരോരുത്തരുടെയും കടമ തന്നെയാണ്. ഓരോ നിമിഷവും നാം മറന്നു പോകുന്ന കാര്യവും അത് തന്നെയാണ്. നമ്മുടെ ആവാസവ്യവസ്ഥയുടെ സംതുലിതാവസ്ഥയെ തന്നെ തകിടം മറിക്കാവുന്ന പ്രവർത്തികളാണ് ഇന്ന് മനുഷ്യർ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തിലുള്ള ഓരോ മൺതരിക്കു പോലും അവകാശപ്പെട്ടതാണ് നമ്മുടെ പരിസ്ഥിതി. പക്ഷെ, ജനങ്ങളുടെ വർദ്ധനവ് ഉണ്ടാകുമ്പോൾ കാട് വെട്ടിത്തെളിച്ചു നാടാക്കി മാറ്റികൊണ്ടിരിക്കുകയാണ് നമ്മൾ. അതിലൂടെ ഉണ്ടാവുന്ന വംശനാശവും വൃക്ഷങ്ങളുടെ നാശവുമെല്ലാം നാളെ നാം അല്ലെങ്കിൽ നമ്മുടെ തലമുറ ഇരട്ടിയായി തന്നെ അനുഭവിക്കേണ്ടി ഇരിക്കുന്നു. ഇത് തിരിച്ചറിയാൻ നമ്മൾ വൈകുന്നതാണ് പരിസ്ഥിതിയുടെ പ്രാധാന്യം എന്താണെന്ന് നാം അറിയാതെ പോകുന്നത്. കാടുകളുടെയും കുന്നുകളുടെയും പാടങ്ങളുടെയും പുഴകളുടെയും എല്ലാം എണ്ണം കുറഞ്ഞു കൊണ്ടേ ഇരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മൾ മനസിലാക്കേണ്ടതായ ഒന്നുണ്ട്. ഇതാണോ നാം പിറവി കൊണ്ട നാം ജീവിച്ചു വന്ന നമ്മുടെ പരിസ്ഥിതി? ഇതാണോ നമ്മുടെ പരിസ്ഥിതി സംരക്ഷണം? ഇനിയങ്ങോട്ട് ഇത് മനസ്സിൽ വച്ചു വേണം പാടങ്ങൾ നികത്തിയും കുന്നിടിച്ചും എല്ലാം പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ. നമുക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന പോലെ നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടിനെ, അതായത് നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിക്കേണ്ടി ഇരിക്കുന്നു. നാളെക്കായി.....

ശ്രേയ
8 C ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം