ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ജീവിതത്തിലെ പട്ടാളക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതത്തിലെ പട്ടാളക്കാർ

പുതിയ ലോകം തേടിപ്പോകുന്ന നമ്മെ തേടി വരുന്നത് കാണാത്തതും കേൾക്കത്തെതുമായ രോഗങ്ങളാണ് അങ്ങനെയൊരു രോഗമാണ് കൊറോണ വൈയറസ് .അവയെ തടയുവാൻ ഇപ്പോഴത്തെ മനുഷ്യർക്ക് ശേഷിയില്ലാതെയായിപ്പോയി. അതായത് രോഗ പ്രതിരോധം. രോഗത്തെ തടയുന്ന പട്ടാളക്കാർ ആയിരുന്നു പണ്ടത്തെ മനുഷ്യർ. രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ കഴിക്കേണ്ടത് ഹോട്ടലിലുള്ള മട്ടനും ചിക്കനും വറുത്തതും പൊരിച്ചതുമായവയല്ല. അത് എന്നെക്കാളും നന്നായിട്ട് നിങ്ങൾക്ക് അറിയാമല്ലോ. നല്ല അധ്വാനശീലമുള്ളവർക്കും ഭക്ഷണ ശീലമുള്ളവർക്കും ഏതൊരു രോഗത്തെയും പ്രതിരോധിക്കുവാൻ സാധിക്കുന്നു .അങ്ങനെ, രോഗത്തെ പ്രതിരോധിക്കുവാൻ കഴിയുന്നവർ കൊറോണയെ മറികടന്ന് മറുക്കരയിൽ എത്തിയിരിക്കുന്നു .പക്ഷെ ,ഇപ്പോഴും ഒരുപാട് പേർ മറുകരയിലേക്കെത്താതെ വെള്ളത്തിൽ തന്നെ പൊങ്ങി കിടന്നു. അതിലേറെ പേർ വെള്ളത്തിനടിയിൽ ആയിക്കോണ്ടേയിരിക്കുന്നു .

റോസയ്ക്ക് മുള്ളുണ്ട് .അത് അതിൻ്റെ ഭംഗി വർധിപ്പിക്കാനല്ല അതിൻ്റെ പണി ,ആ പൂവിനെ സംരക്ഷിക്കുക എന്നതാണ് .

അത് പോലെ തന്നെയാണ് നമുക്ക് അത്യാവശ്യവും എന്നാൽ നമ്മുക്ക് ഇല്ലാതെയായിപ്പോയ രോഗ പ്രതിരോധം.എല്ലാവർക്കും തൻ്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കാനും അത് കൃത്രിമമായി വർധിപ്പിക്കാനും അറിയാം. എന്നാൽ ഇത് വരെയായിട്ടും തൻ്റെ രോഗ പ്രതിരോധശേഷിയെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ അവർ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. ഒന്ന് ഓർക്കുക രോഗം നിങ്ങളുടെ സൗന്ദര്യം നോക്കിയോ നിങ്ങളെക്കുറിച്ച് നോക്കിയോ അല്ല നിങ്ങളെ രോഗിയാക്കുന്നത്. പണ്ടെങ്ങും ഇല്ലാത്ത രോഗങ്ങളാണ് നമ്മൾ തരണം ചെയ്യേണ്ടി വരുന്നത് .ഏത് രോഗം വന്നാലും എത്ര പണമുണ്ടായിട്ടും കാര്യമില്ല. രോഗ പ്രതിരോധമില്ലാതെ ഒരു രോഗത്തെയും നമുക്ക് തടയുവാനാവില്ല. ഇപ്പോൾ ആശുപത്രിയിലുള്ള കൊറോണ രോഗികൾക്ക് കൊടുക്കുന്നത് വൈറസ് പോകുവാനുള്ള മരുന്നല്ല, രോഗപ്രതിരോധശേഷി കൂട്ടുവാനുള്ള മരുന്നാണ്. കൃഷി ചെയ്യ്ത് അധ്വാനിച്ച് അതിൽ നിന്ന് കിട്ടുന്ന വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും കഴിക്കുന്നവർക്ക് ഏത് രോഗത്തെയും തരണം ചെയ്യാൻ സാധിക്കും. കാരണം, അവർക്ക് പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ട്. അല്ലാതെ ,എനിക്ക് കൃഷി പണിയൊന്നും പറ്റില്ല ,എനിക്ക് വെറുതെയിരുന്ന് പണം സമ്പാദിക്കുന്ന പണി മതിയേ... എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നവർ, ഞാൻ നേരത്തെ പറഞ്ഞ വെള്ളത്തിനടിയിൽ ആയി പോകും .നിങ്ങൾ ഏത് പണി ചെയ്താലും കുഴപ്പമില്ല .അതിൻ്റെ കൂടെ കുറച്ച് കൃഷിപണിയും കൂടി ഉണ്ടായാൽ എന്താണ് കുഴപ്പം?. ഈ ഒരു സാഹചര്യത്തിൽ എനിക്ക് നിങ്ങളോട് പറയേണ്ടത് ഇത്രമാത്രം "Work hard" .രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാളും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. നമ്മൾ ഈ വൈയറസിനെ തോൽപ്പിക്കും...
ഋഷിക പാർവ്വതി
7 C ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം