ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും രോഗപ്രതിരോധവും

വ്യക്തിശുചിത്വം എന്നത് സാമൂഹ്യശുചിത്വത്തിലേക്കുള്ള ആദ്യ പടിയാണ്.ഇതുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം.വ്യക്തിശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് ബാഹ്യശുചിത്വം മാത്രമല്ല മനസ്സിന്റെ ശുദ്ധികൂടിയാണ്. രോഗപ്രതിരോധത്തിന് ഏറ്റവും ആവശ്യമായ ഘടകം എന്ന് പറയുന്നത് മാനസിക തയ്യാറെടുപ്പാണ്. വാക്‌സിനേഷൻ, മരുന്നുകൾ വിവിധ ചികിത്സാ രീതികൾ ഇവയെല്ലാം രോഗങ്ങളെ ചെറുത്തു നിർത്തുമെങ്കിലും വ്യക്തിശുചിത്വമാണിതിന നിവാര്യം. ഒരു സാമൂഹിക ജീവി എന്ന നിലയ്ക്ക് താൻ ജീവിക്കുന്ന ചുറ്റുപാടു വൃത്തിയായി സൂക്ഷിക്കുന്നതും വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നതാണ്.

ഇന്ന് നാം അതിജീവിച്ചുകൊണ്ടിരിക്കുന്നതു "കൊറോണ" എന്ന മഹാമാരിയാണ് ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വം രോഗപ്രതിരോധത്തിനു അത്യാന്താപേക്ഷിതമാണ്. സാമൂഹ്യ അകലം പാലിക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കാൽ, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ തൂവാലകൊണ്ട് പൊത്തിപ്പിടിക്കൽ എന്നിവയെല്ലാമാണ് നമ്മൾ വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ട് പഴമക്കാർ പറഞ്ഞിരുന്നത്പോലെ കയ്യും കാലും മുഖവും കഴുകിയെ അകത്തേക്ക് കയറാവു എന്ന സമ്പ്രദായം ഇന്ന് നമ്മുടെ ജീവിതചര്യയായി മാറിക്കഴിഞ്ഞു.ഇന്ന് ലോകത്ത് covid -19 ബാധിച്ചു മരണസംഖ്യ രണ്ട് ലക്ഷത്തോടടുക്കുമ്പോൾ കേരളമെന്ന നമ്മുടെ കൊച്ചുസംസ്ഥാനം കാഴ്ചവച്ചത് ലോകത്തിന് തന്നെ മാതൃകയായ പ്രതിരോധ പ്രവർത്തനങ്ങളാണ് എന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം. ഈ പരിണിതഫലം നമ്മൾ നേടിക്കൊണ്ടിരിക്കുന്നത്.തീർച്ചയായും നമ്മുടെ കേരളസർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശ പ്രകാരം നമ്മൾ കൈകൊണ്ട വ്യക്തിശുചിത്വത്തോടു കൂടിയ ലോക്ക്ഡൌൺ മാർഗം തന്നെയാണ്. ഈ മഹാമാരിയെ പാടെ തുടച്ചുമാറ്റാൻ ഇത്തരത്തിൽ വ്യക്തിശുചിത്വത്തോടും ജാഗ്രതയോടും കൂടി നമുക്കേവർക്കും മുന്നേറാം....

നിഹാ.പി.സി
7 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം