Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പിന്റെ തിരിനാളം.
വുഹാൻ എന്ന ചൈനയിലെ
അതിമനോഹരമായ ഗ്രാമം . ആളുകൾ നേരത്തെ ഉണരുന്നു .
തങ്ങളുടേതായ ഓരോരോ പ്രവർത്തികളിൽ ഏർപ്പെടുന്നു . നിരന്തര
പരിശ്രമകാലികളായ ചൈനീസ് ജനത - പച്ചപ്പട്ടണിഞ്ഞ ഗ്രാമങ്ങൾ ,
പൂക്കളിറുത്തും , കൃഷിചെയ്തും പല പല ജോലികളിൽ ഏർപ്പെടുന്ന
ഗ്രാമീണർ . ചിങ് അന്നും വൈകിയാണ് ഉണർന്നത് ". മാം ,ബാബ
എവിടെ ? നീ ഇങ്ങനെ വൈകി ഉണർന്നോ ? ബാബജോലിക്കു പോയി.
ചേട്ടനെ കണ്ടു പഠിക്ക് അവൻ നേരത്തെ എണീറ്റ് പഠിക്കാൻ ഇരിക്കുന്നത്
കണ്ടോ. വേഗം പല്ലുതേച്ചു ചായ കുടിക്ക് . ക്ഷീണമുണ്ടെങ്കിലും ആലീസ്
തൻറെ ജോലിയിൽ മുഴുകികൊണ്ടിരുന്നു .
ചാങ് നിൻറെ സ്കൂൾ വണ്ടി വരാൻ സമയമായി വേഗം റെഡി
ആവാൻ നോക്ക് . ഹാം മാം . അവൻ പെട്ടന്ന് തന്നെ അവൻറെ ബാഗും
ബുക്കും റെഡി ആക്കി വച്ചു . ചിങ്ങിന് ഒരു ഉമ്മയും കൊടുത്തു സ്കൂൾ ബസ്
കാത്തുനിന്നു .ചാങ്ങിന്റെ ബസ് വന്ന് അവനതിൽ കേറിപ്പോയി .
തിരക്കുകളൊക്കെ കഴിഞ്ഞു ടീവിയിലെ അന്നത്തെ വാർത്ത
കാണുകയായിരുന്നു ആലീസ് . ടീവിയിലെല്ലാം ഒരേ വാർത്ത നിറഞ്ഞതായി
കാണുന്നു . ആശുപത്രിയിലേക്കുള്ള എമർജൻസി വാഹനങ്ങൾ
പോകുന്നതായി കാണുന്നു . പുതിയതായിട്ടു ഒരു രോഗം റിപോർട്ട്
ചെയ്തതായി കാണുന്നു . ഫോണെടുത്ത് ഷിങിനെ (ഭർത്താവ്) നെ വിളിച്ചു .
കിട്ടുന്നില്ല . എന്തോ പന്തികേട് തോന്നി .ആളുകൾക്കൊക്കെ എന്താണ്
സംഭവിച്ചത് ? മനസ്സിൽ എന്തോ ഒരു സന്ദേഹം തോന്നി . ചിങ് നീ എവിടെ
പോയി ? നേഴ്സറിയിൽ പോകേണ്ടേ ? വേഗം അവനെ റെഡിയാക്കി
നേഴ്സറിയിൽ കൊണ്ടെത്തിച്ചു . ആലീസ് , നിങ്ങൾക്കെന്തുപറ്റി ? വല്ലാത്ത
ക്ഷീണം തോന്നുന്നല്ലോ ? ടീച്ചർ അന്വേഷിച്ചു , സാരമില്ല അൽപ്പം ക്ഷീണമുണ്ട് .
തിരിച്ചു വീട്ടിലെത്തിയപ്പോൾ ഫോണിൽ രണ്ടു തവണ ഷിങ്
വിളിച്ചിട്ടുണ്ടായിരുന്നു . തിരിച്ചു വിളിച്ചപ്പോൾ കിട്ടിയതുമില്ല .
ഞാനടുക്കളയിലേക്കു പോയി . അപ്പോഴാണോർത്തത് ഷിങ് നു നാളെ
കോൺഫെറെൻസിനു പോവാനുള്ള ഡ്രസ്സ് അയേൺ ചെയ്തു
വയ്ക്കാനുണ്ടല്ലോ. അതു ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഷിങ് ൻറെ
ഫോൺ വന്നത് . വേഗം പോയി ഫോൺ എടുത്തു .നീ എവിടെ പോയിരുന്നു ?
ഞാൻ രണ്ടു തവണ വിളിച്ചിരുന്നു . ചിങ് നെ നഴ്സറിയിലേക്ക് ആക്കാൻ
പോയതായിരുന്നു . ആ ...ഇന്നവനെ കണ്ടില്ല . അവൻ എപ്പഴാ എണീറ്റത് ?.
അവനെ വല്ലാതെ മിസ്സ് ചെയ്യുന്നു . ആലീസ് ടീവിയിൽ കണ്ട കാര്യം
അന്വേഷിച്ചു . ങാ , ഒരു പ്രത്യേക രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
രോഗികളുടെ എണ്ണം കൂടിവരുന്നു . എല്ലാവരും ചുമയും പനിയുമായാണ്
എത്തുന്നത് .നല്ല തിരക്കാണ് . ഞാൻ പിന്നീട് വിളിക്കാം . എന്ന് പറഞ്ഞു ഫോൺ
കട്ടു ചെയ്തു . ഭക്ഷണം കഴിച്ചു സോഫായിലൊന്ന് ചാരിക്കിടന്നു
മയങ്ങിയപ്പോഴാണ് ചാങ് ൻറെ വണ്ടിയുടെ നിർത്താതെയുള്ള ഹോണിന്റെ
ശബ്ദം കേട്ടു ഞെട്ടിയുണർന്നത് . വാതിൽ തുറന്ന് ഗേറ്റിനടുതെത്തി അവനെ
കൂട്ടിക്കൊണ്ടുവന്നു . അപ്പോഴാണ് അവൻറെ മുഖം വാടിയിരുക്കുന്നതായും
വല്ലാതെ ക്ഷീണമുള്ളതായും അവളുടെ ശ്രദ്ധയിൽപ്പെട്ടത് . എന്തുപറ്റി ചാങ് ?
മാം എനിക്ക് വല്ലാതെ തലവേദനിക്കുന്നു .വല്ലാത്ത ക്ഷീണമുണ്ട് . വേഗം
അവനെ ബെഡിൽ കൊണ്ടുകിടത്തി . ഡ്രസ്സ് എല്ലാം മാറ്റി മേലാസകലം
വൃത്തിയാക്കി ചായയിട്ട് കൊടുത്തു . തലവേദനയ്ക്കുള്ള മരുന്നും കൊടുത്തു
റെസ്ററ് എടുക്കാൻ പറഞ്ഞു . പെട്ടെന്നാണ് ചിങ് നെ കൊണ്ടുവന്നില്ലല്ലോ
എന്നോർത്തത് . വേഗം അവനെ കൂട്ടാനായി ഗേറ്റിനടുത്തേക്ക് എത്തിയപ്പോൾ
ടീച്ചർ അവൻറെ കയ്യും പിടിച്ചു വരുന്നുണ്ടായിരുന്നു . സോറി ടീച്ചർ
ഞാനൽപ്പം വൈകിപ്പോയി .അത് സാരമില്ല ഞാൻ ഏതായാലും ഈ
വഴിക്കാണല്ലോ പോകുന്നത് . അവൻ ടീച്ചറുടെ കൈ വിട്ട് എൻറെ
അടുക്കലേക്ക് ഓടിവന്നു . ടീച്ചറോട് റ്റാറ്റാ പറയ് മോനേ . റ്റാ ......റ്റാ .....
അവൻ ചാടിത്തുള്ളി ചേട്ടനെ അന്വേഷിച്ചു വീട്ടിനുള്ളിലേക്ക് ഓടിപോയി . .
അവനെ ശല്യപ്പെടുത്തല്ലേ ചേട്ടൻ ഉറങ്ങിക്കോട്ടെ അവനു തലവേദന യാണ് .
അന്നത്തേ വിശേഷങ്ങൾ മുഴുവൻ ചേട്ടനുമായി പങ്കുവെക്കാത്തതിൻറെ
തെല്ലൊരു നീരസംഅവൻറെ മുഖത്തു പ്രകടമായിരുന്നു . അവൻ
മാമിൻറെ ചുമലിൽ ചാടിതുങ്ങി കഴുത്തിൽ അള്ളിപിടിക്കാൻ തുടങ്ങി.
ചിങ് നീ ഒന്ന് വെറുതെ ഇരി കുട്ടാ .... മാം ബാബ എപ്പഴാ
വരിക ?വരുമ്പോൾ എനിക്ക് ചോക്ലേറ്റും കളർ പെൻസിലും
കൊണ്ടുവരാൻ പറയണം . ശരി ഞാൻ വിളിക്കുമ്പോൾ പറയാം .
നേരം സന്ധ്യയോടടുക്കാറായി . ഷിങിനെ കാണുന്നില്ലല്ലോ?
വിളിച്ചതുമില്ല . ആ തിരക്കുമൂലമായിരിക്കും വൈകുന്നത് .
സമയം ഇരുട്ടി തുടങ്ങി .തുടർന്ന് ചിങ്ൻറെ നിർത്താതെയുള്ള
ചോദ്യങ്ങളും . പെട്ടന്നാണ് ഷിങ് ൻറെ വിളിവന്നത് . ആലീസേ
ക്ഷമിക്കൂ , എനിക്ക് ഇന്ന് വരാൻ പറ്റില്ല . ഞാൻ നേരത്തെ പറഞ്ഞ
പുതിയ രോഗം കൊറോണയെന്ന പകർച്ചവ്യാധിയാണ് . ആ
രോഗികളെയെല്ലാം ഐസുലേഷനിൽ ആക്കിയിട്ടുണ്ട് . എനിക്കിവിടെ
ഡ്യൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട് . അതുകൊണ്ടു വീട്ടിലേക്കു വരാൻ
പറ്റില്ല . അപ്പോഴേക്കും ചിങ് ഫോൺ പിടിച്ചുവാങ്ങി . ബാബ
എപ്പഴാ വരിക ? എന്താ വൈകുന്നത് ? മോനെ, മമ്മ
പറയുന്നത് അനുസരിക്കണം . ബാബാക്കിന്നു വരാൻ കഴിയില്ല .
നാളെ നേരത്തെ വരാം അപ്പോൾ ചോക്ലേറ്റും കൊണ്ടുവരാം നല്ല
കുട്ടിയായിരിക്കണം . അവൻ മനസില്ലാമനസോടെ ഫോൺ വച്ചു .
അപ്പോഴും അവൻ ചിണുങ്ങുന്നുണ്ടായിരുന്നു . പിറ്റേന്നു ബാബക്ക്
വരാൻ കഴിഞ്ഞില്ല . കുട്ടികൾ പ്രതീക്ഷയോടെ കാത്തിരിപ്പ് മാത്രം
തുടർന്നു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷിങ് നെ ഫോണിൽ
കിട്ടാതായി അടുത്ത കൂട്ടുകാരനെ വിളിച്ചു . ആലീസേ പേടിക്കണ്ട
അവന് ചെറിയ പനിതുടങ്ങിയിരിക്കുന്നു . അവൻ റെസ്റ്റിലാണ് .
ഇനി ഇപ്പോൾ വീട്ടിലേക്ക് വരുന്നത് ഉചിതമല്ല . എനിക്ക്
ആധി വർധിക്കാൻ തുടങ്ങി . എങ്ങും വല്ലാത്ത ഒരു നിശബ്ദത .
കടകളെല്ലാം അടഞ്ഞു കിടക്കുന്നു . ഒരു ദിവസം ബാബ വീട്ടിലേക്ക്
വരുന്നുണ്ടെന്ന്ന്നറിഞ്ഞു കുട്ടികൾ രണ്ടു പേരും മതിമറന്ന്
ആഹ്ളാദിക്കാൻ തുടങ്ങി. ബാബയുടെ വണ്ടി
ഗേറ്റിനടുത്തെത്തിയപ്പോൾ അവർ വേഗം ഉമ്മറത്തേക്കോടി ചെന്നു .
പക്ഷെ ബാബക്ക് അകത്തേക്കോ , കുട്ടികൾക്ക് ബാബയുടെ
അടുത്തേക്കോ പോകാൻ അനുവാദമുണ്ടായിരുന്നില്ല . അവർ
പരസ്പരം കുറേനേരം അങ്ങനെ തന്നെ നോക്കി നിന്നു . ചിങ് ൻറെ
കണ്ണിൽ നിന്നും കണ്ണീർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഒപ്പം
ബാബയുടെയും . നിറകണ്ണുകളോടെ കൈവീശി ബാബ തിരിഞ്ഞു നടന്നു
. അത് അവരുടെ അവസാന കാഴ്ചയാണെന്ന് അവർ അറിഞ്ഞിരുന്നില്ല .
ഷിങ് കണ്ണിൽ നിന്നും മായുന്നത് വരെ അവർ മുറ്റത്തുനിന്ന് കൈവീശി
തന്നെയിരുന്നു . ഇന്നും അവർ തങ്ങളുടെ ബാബ തിരിച്ചു വരുന്ന
പ്രതീക്ഷയോടെ ആ ഗേറ്റിലേക്ക് നോക്കിയിരിക്കുന്നത് കാണാം . ഇല്ല
ഞങ്ങളുടെ ബാബക്ക് ഞങ്ങളുടെ അടുത്തുനിന്ന് പോകാൻ കഴിയില്ല
. ഇതു പറയുമ്പോൾ ബാബ എൻറെ ഉള്ളിൽ തുടിക്കുന്നത് ഞാൻ
അറിഞ്ഞു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|