ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ലാബ്

പ്രമാണം:47072-lab1.jpg

ഇന്നത്തെ പാഠ്യ പദ്ധതിയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സയൻസ് ലാബിലെ പ്രവർത്തനങ്ങൾ. വിദ്യാർഥികൾക്ക് ശാസ്ത്ര തത്വങ്ങൾ പരീക്ഷണങ്ങളിലൂടെ നേരിട്ട് പരിചയപ്പെടാനും പഠനപ്രക്രിയ എളുപ്പമാക്കുവാനും ഈ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നു. സുസജ്ജമായൊരു സയൻസ് ലാബ് ദീർഘകാലമായി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ മുഴുവൻ ഉപകരണങ്ങൾ, മാതൃകൾ ,രാസവസ്തുക്കൾ എല്ലാമിവിടെ ലഭ്യമാണ്. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവ ശാസ്ത്രമെന്നീ വിഷയങ്ങളാണിവിടെ കൈകാര്യം ചെയ്യുന്നത്. ഒരേ സമയം മുപ്പതോളം കുട്ടികൾക്കിരുന്നു പ്രവർത്തിക്കാൻ സൗകര്യമുള്ള, പൂർണ്ണമായി വൈദ്യുതീകരിച്ചതും, ജലലഭ്യതയുള്ളതുമായ സംവിധാനമാണ് ഓരോ ലാബിനുമുള്ളത്. വിദ്യാർഥികൾ ശാസ്ത്രമേളയ്ക്കും മറ്റു പ്രവർത്തനങ്ങൾക്കുമായി സയൻസ് ലാബിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. ജി.വി.എച്ച്.എസ് താമരശ്ശേരിയിലെ വിദ്യാർഥികളുടെ പഠനമികവിനൊരു മുതൽക്കൂട്ടുതന്നെയാണ് സയൻസ് ലാബ്