ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർറഹ്‍മത്തുള്ള കെ പി
ഡെപ്യൂട്ടി ലീഡർഇസ ഫാത്തിമ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുനവ്വർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ.എം
അവസാനം തിരുത്തിയത്
21-06-2024Chennamangallurhss


അഭിരുചി പരീക്ഷ

2021-24 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 87വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ അമീറലി കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2021-24

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര്
1 14522 നഷ്‍വ അൻവർ ഇ.കെ 21 14665 ഹാഫിസ് കമാൽ
2 14530 റിയ കെ .എം 22 14674 ആയിഷ തമന്ന
3 14548 നിദ ഫാത്തിമ 23 14676 ഇൽഹം ഫാത്തിമ
4 14551 തൻഹ ആമിന 24 14678 ഫെസിൻ റഹ്മാൻ എം.കെ
5 14559 ആയിശ മവാധ 25 14701 മുഹമ്മദ് അദ്നാൻ സി
6 14562 അഫാൻ മുഹമ്മദ് എൻ 26 14717 ഷെൻസ താഹിർ
7 14565 ദിയ സഹറിൻ വി.കെ 27 14721 നവീദ് മുഹമ്മദ്
8 14577 അഫ്‍ലഹ് കെ.പി 28 14727 മുഹമ്മദ് നിഹാൽ എ.സി
9 14581 അനുഷ് എസ് 29 14731 ഹനീൻ അബ്ദുൽ അക്ബർ
10 14594 മുഹമ്മദ് ഹാനി എം 30 14739 അഫ്‍ലഹ് എം എച്ച്
11 14617 അഹമ്മദ് ഹാദിഖ് 31 14775 അമീൻ ഫറാസ് ബിൻ റഹൂഫ്
12 14619 റിഷാൻ പി.കെ 32 14784 ഫാത്തിമ സന
13 14620 നഷ്‍വ ഫാത്തിമ എ 33 14789 ഇസ ഫാത്തിമ എ
14 14630 ഫാത്തിമ ഷിഫ 34 14794 നഷ്‍വ ഫാത്തിമ കണ്ടിയിൽ
15 14632 മുഹമ്മദ് ഫാസിൽ എ 35 14825 റഹ്മത്തുള്ള കെ പി
16 14639 ആത്തിഷ് മുഹമ്മദ് ഒ 36 14832 അഫ്‍വ മിന്ന ഒ.കെ
17 14853 ആദ്യ നന്ദ 37 14844 അബ്‍ദ അഫ്രീൻ
18 14641 അമൽ ഫഹദ് 38 14845 അഫ്ജാസ് ബിൻ മുഹമ്മദ്
19 14650 മുഹമ്മദ് നിഹാൽ 39 14849 മിസ്ബാഹ് എം
20 14659 ഫർഹാൻ ബഷീർ കെ 40 14854 ഷിബിൻ ഷാദ് എം.കെ

സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ്

സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ് 3/12/22 സ്കൂൾ ലാബിൽ വെച്ച് നടന്നു .ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ അൻവർ സർ നേതൃത്വത്തിൽ ‍കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ഹാജറ ടീച്ചർ നേതൃത്വം നൽകി. വൈകുന്നേരം 3:00 മണിയോട് കൂടി മുക്കം ഉപജില്ല കൈറ്റ് കോഡിനേറ്റർ ഷാജി സർ ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധിപ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു.

യങ് ഇന്നവേറ്റീവ് പ്രോഗ്രാം

സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നൂതന ആശയങ്ങൾ മികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാമിൽ ചേന്ദമംഗല്ലൂർ ഹൈസ്കൂളും പങ്കാളികളായി. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ എട്ടു മുതൽ പത്ത് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് വിവിധ ഘട്ടങ്ങളിലായി ക്ലാസ് നൽകി. ഹാജറ ടീച്ചർ അൻവർ സർ അമീറലി സർ എന്നിവർ ക്ലാസ് നേതൃത്വം നൽകി .

ലിറ്റിൽ കൈറ്റ് ഉപജില്ല ക്യാമ്പ്

മുക്കം ഉപജില്ല ലിറ്റിൽ കൈറ്റ് ക്യാമ്പ് ഡിസംബർ 26, 27 തിയ്യതികളിലായി ജി.എച്ച് എസ്.എസ് നീലേശ്വരം വെച്ച് നടന്നു. ക്യാമ്പിൽ നിന്നും  അനിമേഷൻ വിഭാഗത്തിൽ മിസ്ബാഹ് പ്രോഗ്രാമിംങ്ങ് വിഭാഗത്തിൽ അഹമ്മദ് ഹാദിഖ് എന്നിവർക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.

ലിറ്റിൽ കൈറ്റ് ജില്ല ക്യാമ്പ്

ലിറ്റിൽ കൈറ്റ് ജില്ല ക്യാമ്പ് ഫെബ്രുവരി 11, 12 തിയ്യതികളിലായി ജി എച് എസ് എസ് കാരപ്പറമ്പിൽ വെച്ച് നടന്നു. ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിസ്ബാഹിനെ സ്റ്റേറ്റ് ക്യാമ്പിലേക്ക് തി രഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ലെവൽ ക്യാമ്പ്

മെയ് 15, 16 ദിവസങ്ങളിലായി കളമശ്ശേരി സ്റ്റാറ്റപ് മിഷനിൽ വെച്ച് നടന്നു. ക്യാമ്പിൽ മിസ്ബാഹ് നിർമ്മിച്ച ടൈം എന്ന അനിമേഷൻ വീഡിയോ രണ്ടാം സ്ഥാനത്തേക്ക് തിരഞെടുത്തു. ഈ വീഡിയോ ജൂലൈ മാസത്തിൽ നടന്ന ലിറ്റിൽ കൈറ്റ് 2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ പ്രദർശിപ്പിച്ചു. മിസ്ബാഹ് ചേന്ദമംഗല്ലൂർ സ്ക്കൂളിന്റെ അഭിമാനമായി മാറി.

ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം

8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2018 നവമ്പർ 8 ന് റിസോഴ്സ്‌ ടീച്ചർ ശ്രീമതി ഷിൽജു ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ പദ്ധതി ഉദ്‌ഘാടനം ചെയ്തു. റിസോഴ്സ്‌ ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസോഴ്സ്‌ ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത്.

രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം

നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്

സൈബർ സുരക്ഷാ പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ്

സർക്കാരിൻറെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സൈബർ സുരക്ഷാ പരിശീലനം ചേന്ദമംഗല്ലൂർ ഹയർസെക്കന്ററി സ്കൂളിൽ നടത്തപ്പെട്ടു. ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് ചേന്ദമംഗല്ലൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിരുന്നു. ഇൻറ്റർനെറ്റിന്റ വ്യാപനത്തോടെ ആധുനിക കാലഘട്ടത്തിൽ ഉടലേടുത്ത സാങ്കേതികവിദ്യയെ പരിചയപ്പെടുത്താനും അവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി അവബോധിതരാക്കുവാനും ഈ ക്ലാസ് സഹായകരമായിരുന്നു.