ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

 
ഫ്രീഢം ഫെസ്റ്റ് -2023 പോസ്റ്റർ രചന മത്സരം

വിജ്ഞാനത്തിന്റെയും ന്യൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടത്തുന്ന "സ്വതന്ത്ര വിജ്ഞാനോത്സവം 2023 " ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം 8-8-23 സംഘടിപ്പിച്ചു . 8 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ടെക്സ് പെയിന്റ് ,ജിമ്പ് ,ഇങ്ക് സ്കേപ്പ് സോഫ്റ്റ്‌വെയറുകളിൽ ആണ് പ്രചാരണ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത് മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതുവഴി ഫ്രീഡം ഫെസ്റ്റ് -2023 സോഷ്യൽ മീഡിയ പ്രചാരണത്തിൽ ചേന്ദമംഗല്ലൂർഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കാളികളായി.

സ്വതന്ത്ര വിജ്ഞാനോത്സവം - പ്രത്യേക അസംബ്ലി

 

ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി 9 - 8 - 23 സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം നൽകുന്നതിന് പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് ഹാജറ എ.എം ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് 2022-25 ബാച്ച് ഡപ്യൂട്ടി ലീഡർ ഹിബാ ബാസിമ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി ആശംസകൾ പറഞ്ഞു. ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന് അഭിമാനമായി മാറിയ മിസ്ബാഹിനെ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിച്ചു.

ഫ്രീ സോഫ്റ്റ്‌വെയർ സെമിനാർ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 10-8-23 ന് സ്കുൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫ്രീ സോഫ്റ്റ്‌വെയർ സെമിനാറുകൾ സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റ് 2022-25 രണ്ടുപേരടങ്ങിയ ടീമായി സയൻസ് ലാബിൽ വെച്ച് വിവിധ ഘട്ടങ്ങളിലായാണ് സെമിനാർ അവതരിപ്പിച്ചത്. ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും ആവശ്യകതയും മുഴുവൻ കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു ലിറ്റിൽ കൈറ്റ് 2022-25 ബാച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ഐടി കോർണർ

 
ഫ്രീഡം ഫെസ്റ്റ് ഐ ടി കോർണർ റോബോട്ടിക്സ്

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ മേൽനോട്ടത്തിൽ 2023 ഓഗസ്റ്റ് 11 ഐടി കോർണർ റോബോട്ടിക് പ്രദർശനം സംഘടിപ്പിച്ചു. ഓർഡിനയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ സിസ്റ്റം ഡാൻസിങ് എൽഇഡി സ്മാർട്ട് വേസ്റ്റ് ബിൻ റോബോ ഹെൻ ഇലക്ട്രോണിക് ഡൈസ് തുടങ്ങിയ മിനി പ്രൊജക്ടുകളോടൊപ്പം സിനാൻ പി ഐആർ സെൻസർ,മോട്ടോർ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, ഗ്യാസ് ലീക്ക് അലാറം, വാട്ടർ ഇൻഡി കേറ്റർ, ഹോം സെക്യൂരിറ്റി സിസ്റ്റം എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ആകർഷണമായിരുന്നു.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം

    ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഉബുണ്ടു സോഫ്റ്റ് വെയർ ഇൻ്റാളേഷൻ ഫെസ്റ്റ് , സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം അഡിനോ ക്വിറ്റ് പരിചയപ്പെടുന്ന റോബോട്ടിക് ഐറ്റം തയ്യാറാക്കൽ അതിൽ ട്രാഫിക് സിഗ്‌നൽ, ഡാൻസിംഗ് എൽ ഇ ഡി , റോബോ ഹെൻ , ഇലക്ട്രോണിക് ഡൈസ് അതിലുപരി റോബോട്ട് മേളയായിരുന്നു ആകർഷണീയമായത്. റോബോട്ടിക് ഓൺ ദ സ്പോട്ട് മത്സരവും ഉണ്ടായിരുന്നു. തടസ്സങ്ങളെ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് കാർ ബ്രയിൽ കോൺസൺ റേഷൻ ഗെയിം വാട്ടർ ഡിസ്പെൻസർ അർജുൻ തയ്യാറാക്കിയി വിമാനം തുടങ്ങിയവ കുട്ടികളിൽ കൗതുകം ഉളവാക്