ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊലയാളി
അവധിക്കാലത്തെ കൊലയാളി
അക്കരെ നാട്ടിൽ നിന്നെത്തി ഒരുവൻ നമ്മുടെ കൊച്ചു കേരളത്തിൽ . ഇത്രയും നാൾ ചൈനയിലെ വുഹാനിൽ ഒളിച്ചിരുന്നിട്ട് എന്തിനാണ് അവനിപ്പോൾ പുറത്തിറങ്ങിയത്. അവധിക്കാലത്താണോ അവന്റെ നാടു ചുറ്റൽ . ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ . അവൻ കൊന്നത് ലക്ഷക്കണക്കിന് മനുഷ്യരെ . ബാക്കിയുളളവരെ കഷ്ടത്തിലാക്കാൻ ഇവനെപ്പോലുള്ളവർ ഇറങ്ങിയിരിക്കും. ആ വില്ലന്റെ പേരാണ് പോലും കൊറോണ . ഈ കൊലയാളിയെ നമ്മൾക്ക് നിഷ്പ്രയാസം തോൽപ്പിക്കാനാകും. ഒന്നായി നമ്മൾ നിപ്പയെ തോൽപിച്ചു. ഒറ്റക്കെട്ടായി നമ്മൾ പ്രളയത്തെ രണ്ടു തവണ അതിജീവിച്ചു. പിന്നെയാണോ ഇവനെപ്പോലൊരു കുഞ്ഞൻ വൈറസ് . ഇവനെപ്പോലൊരു കൊലയാളിയെ കൊല്ലാൻ നമ്മൾ ചിലകാര്യങ്ങൾ ചെയ്തിടേണം. മാസ്കു ധരിക്കണം സോപ്പ് ഉപയോഗിച്ച് കൈയ്യ് കഴുകിടേണം വ്യക്തിശുചിത്വം പാലിക്കണം നമ്മൾ . ശൈലജ ടീച്ചർ പറഞ്ഞ ഈ കാര്യങ്ങൾ കൃത്യമായി നമ്മൾ പാലിക്കണം. കുറച്ചു നാൾ ലോക് ഡൗണിൽ ഇരുന്നീടണം... എങ്കിലേ നമ്മൾക്ക് ഈ കുഞ്ഞിനെ ഈ ലോകത്ത് നിന്ന് തുരത്താൻ സാധിക്കുകയുള്ളൂ..." ലോകാ സമസ്താ സുഖിനോ ഭവന്തു " .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം