ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്തെ കൊലയാളി
      അക്കരെ നാട്ടിൽ നിന്നെത്തി ഒരുവൻ നമ്മുടെ കൊച്ചു കേരളത്തിൽ . ഇത്രയും നാൾ ചൈനയിലെ വുഹാനിൽ ഒളിച്ചിരുന്നിട്ട്  എന്തിനാണ്   അവനിപ്പോൾ   പുറത്തിറങ്ങിയത്.     അവധിക്കാലത്താണോ അവന്റെ നാടു ചുറ്റൽ . ഇത്തിരിപ്പോന്ന     ഒരു  കുഞ്ഞൻ .    അവൻ  കൊന്നത്       ലക്ഷക്കണക്കിന്    മനുഷ്യരെ .    ബാക്കിയുളളവരെ  കഷ്ടത്തിലാക്കാൻ  ഇവനെപ്പോലുള്ളവർ   ഇറങ്ങിയിരിക്കും.     ആ വില്ലന്റെ പേരാണ്  പോലും കൊറോണ .  ഈ കൊലയാളിയെ നമ്മൾക്ക് നിഷ്പ്രയാസം തോൽപ്പിക്കാനാകും. ഒന്നായി നമ്മൾ നിപ്പയെ തോൽപിച്ചു. ഒറ്റക്കെട്ടായി നമ്മൾ  പ്രളയത്തെ   രണ്ടു    തവണ  അതിജീവിച്ചു.    പിന്നെയാണോ   ഇവനെപ്പോലൊരു  കുഞ്ഞൻ  വൈറസ് . ഇവനെപ്പോലൊരു  കൊലയാളിയെ  കൊല്ലാൻ നമ്മൾ ചിലകാര്യങ്ങൾ ചെയ്തിടേണം.   മാസ്കു ധരിക്കണം സോപ്പ് ഉപയോഗിച്ച്   കൈയ്യ് കഴുകിടേണം  വ്യക്തിശുചിത്വം  പാലിക്കണം  നമ്മൾ .   ശൈലജ ടീച്ചർ   പറഞ്ഞ    ഈ കാര്യങ്ങൾ കൃത്യമായി നമ്മൾ പാലിക്കണം. കുറച്ചു നാൾ ലോക്   ഡൗണിൽ ഇരുന്നീടണം... എങ്കിലേ  നമ്മൾക്ക് ഈ കുഞ്ഞിനെ ഈ ലോകത്ത് നിന്ന് തുരത്താൻ സാധിക്കുകയുള്ളൂ..." ലോകാ സമസ്താ സുഖിനോ ഭവന്തു " .
ഗോപിക. എം.ജെ
8 F ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം