Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം
ഓരോ വ്യക്തികളുടെയും തന്നതായ ജീവിത രീതിയിൽ നിന്നും ഉണ്ടാകെണ്ടതും അവർ പാലിക്കെണ്ടതുമായ ചില ശുചിത്വങ്ങളുണ്ട്.
ഒരു വ്യക്തിയിൽ നിന്നും തുടങ്ങി ഒരു സമൂഹത്തിലെക്ക് പടരുന്ന ഏറ്റവും വലിയ ജീവിതശൈലി. വ്യക്തി ശുചിത്വത്തിലൂടെ കൈയവരുന്നത് ആരോഗ്യസംരക്ഷണം മാത്രമല്ല ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനം കൂടിയാണ്. ആരോഗ്യ സംരക്ഷണം എന്ന വാക്കിൻ്റെ ഏറ്റവും വലിയ ഘടന രോഗ പ്രതിരോധശേഷി തന്നെയാണ്. അതിലൂടെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു വ്യക്തിത്വം ഉണ്ടകുകയും ചെയ്യുന്നു.
രാവിലെ ഉറക്കം ഉണർന്ന് കഴിഞ്ഞാൽ ഉടനെ ബേഡ് കോഫി ഉപയോഗിക്കുന്ന പുതു തലമുറ അറിയാതെ പോകുന്നത് ജീവിത ശൈലിയുടെ ഒരാനാര്യോഗകരമായ കർമ്മം കൂടിയാണ്. നേരെ മറിച്ച് ഉറക്കം ഉണർന്ന് ശുദ്ധജലം കുടിച്ച് പ്രാഥമിക കർമ്മങ്ങൾ നിറവെറ്റി കുളിച്ച് ശുദ്ധിയായി ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന സംതൃപ്തി ഒരിക്കലും മറ്റൊരു ജീവിതശൈലിക്കും നൽകാൻ സാധിക്കില്ല.ഭക്ഷണത്തിന് മുമ്പും പിന്നെയും കൈയ്കൾ കഴുകുന്നതും മലമൂത്ര വിസർജനത്തിന് ശേഷം കൈക്കളും കാലുകളും സോപ്പു ഉപയോഗിച്ച് കഴുകണമെന്ന് പറയുന്നതും എല്ലാം ജീവിത ശൈലിയിലുണ്ടാക്കി യെടുക്കെണ്ട ദിനചര്യയാണ്.
വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം. തൻ്റെ വീടുംപരിസരവും ഓരൊ വ്യക്തിയും വൃത്തിയാക്കി തുടക്കം കുറിക്കുമ്പോൾ ഒരു സമൂഹം തന്നെ ഇതാവർത്തിക്കുന്നു . പരിസര ശുചിത്വം ഉറപ്പു വരുത്തിയാൽ രോഗ സംക്രമണത്തിനെതിരെയുള്ള കടുത്ത നടപടി തന്നെയാണ്.
വികസിത രാജ്യങ്ങളിൽ പരിസര മലിനീകരണം കൊണ്ടുണ്ടാകുന്ന മിക്ക സാംക്രമിക രോഗങ്ങളും നിയന്ത്രണാധീനമായിട്ടുണ്ട്. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും മാത്രമാണ് ഇതിനെ നിയന്ത്രിക്കാൻ സാധിക്കുന്നത്.
വ്യക്തി ശുചിത്വത്തിലൂടെ വ്യക്തിത്വ വികസനം എങ്ങനെ സാധ്യമാക്കുന്നു? ഒരു വ്യക്തിയുടെ വൃത്തിയും ശരീരഘടനയുമാണ് ഒരു വ്യക്തിത്വത്തിൻ്റെ അടിസ്ഥാനം .നഖം വെട്ടുന്നതു മുതൽ വസ്ത്രധാരണം വരെ അതിൽ ഉൾപ്പെടുന്നു . വ്യക്തി ശുചിത്വത്തിലൂടെ ഒരു വ്യക്തിയുടെ ആത്മവിശ്വാസം വരെ വർദ്ധിക്കുന്നു. വ്യക്തി ശുചിത്വം പാലിക്കുന്ന ഒരു വ്യക്തിയുടെ സൗഹൃദം പോലും ആത്മവിശ്വാസം കൂട്ടുമെന്നത് യാഥാർത്ഥിയാണ്.
വ്യക്തി ശുചിത്വം പാലിക്കു നല്ല വ്യക്തികളെയും നല്ല വ്യക്തിത്വത്തെയും വളർത്തിയെടുക്കൂ.ഇന്ന് നാം നേരിടുന്ന ഒരു വിപത്താണ് covid-19 അഥവാ കൊറോണ അതിനെ അതിജീവിക്കാൻ നാം ചെയ്യേണ്ട കാര്യം വ്യക്തി ശുചിത്വം ആണ്. ഇത് പാലിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് ഇ രോഗത്തിന്റെ വ്യാപനം തടയാം. ഓരോ വ്യക്തിയും ഇ രീതിയിൽ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഇന്ന് നാം നേരിടുന്ന പ്രശ്നത്തെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|