ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഒരുമയോടെ നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ നിൽക്കാം


പ്രിയപ്പെട്ടവരേ..
നാമോരോരുത്തരും ഇന്ന് ഒരു വലിയ വിപത്തിൽ അകപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് നാം ഇന്ന് ലോക്ക് ഡൗണിലാണ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഈ അസുഖം പകരുന്നുണ്ട്. നാം ശ്രദ്ധയോടെ ശുചിത്വം പാലിച്ചാൽ മാത്രമേ ഈ അസുഖത്തെ മറികടക്കാൻ സാധിക്കുകയുള്ളു. വ്യക്തി ശുചിത്വം മാത്രമല്ല നമ്മുടെ ചുറ്റുപാടും കൂടി വൃത്തിയായി സൂക്ഷിക്കണം. സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗത്തെ തടയാൻ നാം ചില നിർദേശങ്ങൾ പാലിക്കണം.
1. വ്യക്തി ശുചിത്വം പാലിക്കുക
2. സാമൂഹിക അകലം പാലിക്കുക.
3. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.
4. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
ഈ രോഗങ്ങൾ ഒന്നുംതന്നെ ഇല്ലെങ്കിലും കുട്ടിക്കാലം മുതലേ കുട്ടികൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ മുതിർന്നവർ പറഞ്ഞു കൊടുക്കണം.

പാർവതി പ്രകാശ്
3 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം