ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് - 2023
സ്കൂൾതല പ്രവർത്തനങ്ങൾ
![ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ](/images/thumb/c/c6/%E0%B4%AB%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A1%E0%B4%82_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE%E0%B4%A4%E0%B4%B2_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E2%80%8D%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/161px-%E0%B4%AB%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A1%E0%B4%82_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE%E0%B4%A4%E0%B4%B2_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E2%80%8D%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്‌ത് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom Fest 2023). ഇതിന്റെ ഭാഗമായി തട്ടത്തുമല ഗവ ഹയർസെക്കന്ററി സ്കൂൾ ലിറ്റിൽകൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ ആഗസ്‌ത് 9,10 തീയതികളിൽ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .
- ഐ.ടി കോർണർ
- പോസ്റ്റർ നിർമാണം
- പ്രത്യേക സ്കൂൾ അസംബ്ലി
- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
ഐ.ടി കോർണർ
സ്വതന്ത്ര സോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ പ്രചാരണവും ലക്ഷ്യം വച്ചുള്ള ഐറ്റി കോർണർ ആഗസ്ത് 9 ന് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു .സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും, അധ്യാപകരേയും ,രക്ഷിതാക്കളേയും ഈ പ്രചരണ പരിപാടിയിൽപങ്കാളിയാക്കുവാൻ സാധിച്ചു .പരിപാടിയുടെ ഉദ്ഘാടനം സകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി നായർ കെ എൽ നിർവഹിച്ചു .
പ്രത്യേക അസംബ്ലി
ആഗസ്ത് 9 ബുധനാഴ്ച പ്രത്യേക സ്കൂൾ അസംബ്ലി കൂടുകയും സ്വതന്ത്ര വിജ്‍ഞാനോൽസവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് അംഗം ബീമ ജെ വായിക്കുകയും ചെയ്തു .
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
സ്വതന്ത്രവിജ്‍ഞാനോൽസവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കൈറ്റ് ലഭ്യമാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ക്ലാസിൽ രക്ഷിതാക്കൾ , പൊതുജനങ്ങൾ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .