ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/അതിജീവിച്ചീടും നമ്മൾ...

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിച്ചീടും നമ്മൾ...

ഭയപ്പെടേണ്ട കൂട്ടരേ,
കൊറോണയെന്ന വൈറസിനെ...
ഒന്നിച്ചു നേരിടാമീ മഹാമാരിയെ
ഒറ്റക്കെട്ടായ് തുരത്തിടും നാമിതിനെ.
മുഖം മറയ്ക്കാം, കൈകൾ കഴുകിടാം
അതിജീവിക്കാമീ വിപത്തിനെ
ഉടലുകൊണ്ടകലാം കരളുകൊണ്ടടുക്കാം
കരുതലോടെ നേരിടാമീ കൊറോണയെ.

ആരോഗ്യപ്രവർത്തകരും പോലീസും
തുണയായരികെയുണ്ട് കൂട്ടരേ...
നിർദ്ദേശങ്ങൾ പാലിക്കാം
അതിജീവിക്കാം കൂട്ടരേ...
അതിജീവിച്ചില്ലേ നമ്മൾ,
പ്രളയത്തേയും നിപയേയും.
ഭയപ്പെടേണ്ട കൂട്ടരേ,
കൊറോണയെന്ന വൈറസിനെ...

മാനവി.എസ്
7 C ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത