ഭയപ്പെടേണ്ട കൂട്ടരേ,
കൊറോണയെന്ന വൈറസിനെ...
ഒന്നിച്ചു നേരിടാമീ മഹാമാരിയെ
ഒറ്റക്കെട്ടായ് തുരത്തിടും നാമിതിനെ.
മുഖം മറയ്ക്കാം, കൈകൾ കഴുകിടാം
അതിജീവിക്കാമീ വിപത്തിനെ
ഉടലുകൊണ്ടകലാം കരളുകൊണ്ടടുക്കാം
കരുതലോടെ നേരിടാമീ കൊറോണയെ.
ആരോഗ്യപ്രവർത്തകരും പോലീസും
തുണയായരികെയുണ്ട് കൂട്ടരേ...
നിർദ്ദേശങ്ങൾ പാലിക്കാം
അതിജീവിക്കാം കൂട്ടരേ...
അതിജീവിച്ചില്ലേ നമ്മൾ,
പ്രളയത്തേയും നിപയേയും.
ഭയപ്പെടേണ്ട കൂട്ടരേ,
കൊറോണയെന്ന വൈറസിനെ...