ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ദേവാനന്ദൻ പി എം |
| ഡെപ്യൂട്ടി ലീഡർ | ശ്രീലക്ഷ്മി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 15-05-2026 | Shajipalliath |
അംഗങ്ങൾ
| Sl No | Name of Students | Ad. No | class |
| 1 | ABHIJITH P | 7515 | 8C |
| 2 | ABHINAV U | 7232 | 8B |
| 3 | ACHAL SYAM | 7180 | 8D |
| 4 | ADHITHYAN | 7538 | 8C |
| 5 | ADIDEV K M | 7483 | 8C |
| 6 | ADITHYAN S | 6525 | 8A |
| 7 | ADVAITH.R | 7953 | 8A |
| 8 | AMAL REMESH | 6931 | 8C |
| 9 | AMALU C A | 6508 | 8E |
| 10 | AMEYA SAJI | 6520 | 8E |
| 11 | ANANYA S SUMESH | 6683 | 8E |
| 12 | ANASWAR . A | 6986 | 8C |
| 13 | ANUDEV BAIJU | 6514 | 8D |
| 14 | ANURAG.R | 7528 | 8C |
| 15 | ARJUN S | 6512 | 8E |
| 16 | ARYAN.U | 7508 | 8E |
| 17 | ASHTAMOORTHY M | 8036 | 8A |
| 18 | ASWATHY SHIJU | 6624 | 8E |
| 19 | AYUSH RAJAN NAIR | 7630 | 8B |
| 20 | BADHRINATH P R | 8051 | 8B |
| 21 | DEVAJITH.T.D | 7516 | 8C |
| 22 | DEVANANDAN P M | 6496 | 8E |
| 23 | GOWRINANDANA R | 6898 | 8A |
| 24 | KALYANI P S | 6499 | 8E |
| 25 | KRISHNAPRIYA K S | 6489 | 8A |
| 26 | NEERAJ P B | 7553 | 8E |
| 27 | PRANAV P | 7530 | 8E |
| 28 | RICSON JOHNSON | 7942 | 8A |
| 29 | SANJANA SUNIL | 7228 | 8A |
| 30 | SISIRA SURESH | 6513 | 8D |
| 31 | SIYA ULAHANNAN | 7564 | 8E |
| 32 | SREELAKSHMI P V | 6501 | 8D |
| 33 | SREESANKAR S | 8053 | 8D |
| 34 | STEPHIN S | 7521 | 8C |
| 35 | SURYA GIREESH | 7620 | 8E |
| 36 | VAIGA SHINE | 7576 | 8E |
| 37 | VASUDEV. B | 7231 | 8C |
| 38 | VIJAYALAKSHMI.M | 7514 | 8E |
| 39 | VINAYAKAN T S | 7361 | 8B |
| 40 | YADHU KRISHNAN | 7544 | 8A |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 120കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 104 പേർ പങ്കെടുത്തു. കൈറ്റ് മെന്റർ ശ്രീ ഷാജി പി ജെ കൂടാതെ, എസ് ഐ റ്റി സി ശ്രീ റനീഷ് എം എസ്, ശ്രീ ഡോമിനിക് സേവ്യർ എന്നിവർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2025 - 28 ബാച്ചിൽ അംഗത്വം ലഭിക്കും.
സൈബർ സുരക്ഷ- ബോധവൽക്കരണ ക്ലാസും രക്ഷാകർത്തൃയോഗവും 2025- 28 ബാച്ച്
ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 2025 ജൂലൈ 30 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 2 pm ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെന്റർ ശ്രീ. ഷാജി പി ജെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിക്കുകയും ബോധവൽക്കരണ ക്ലാസും നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മെന്റർ ശ്രീ. ഷാജി പി ജെ സ്വാഗതം പറയുകയും കൈറ്റ് മെന്റർ ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു . മീറ്റിംഗ് 4 pm ന് അവസാനിച്ചു
പ്രിലിമിനറി ക്യാമ്പു്-2025
2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ്റ്റമ്പർ 9 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ഗിരിപ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മെന്റർ ശ്രീമതി വിജുപ്രിയ വി എസ് നന്ദിയും പറഞ്ഞു. ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ സജിത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെന്റേഴ്സായ ശ്രീ ഷാജി പി ജെയുടേയും ശ്രീമതി വിജുപ്രിയ വി എസിന്റേയും നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് ബാച്ച് ലീഡർ 8 E യിൽ പഠിക്കുന്ന ദേവാനന്ദൻ പി എം നന്ദി പറഞ്ഞു.
ടിങ്കറിങ് ലാബ് സന്ദർശനം
സാങ്കേതിക വിദ്യയുടെ വിസ്മയലോകം തൊട്ടറിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ; ആധുനിക സാങ്കേതിക വിദ്യയുടെയും നൂതന ആശയങ്ങളുടെയും ലോകം നേരിട്ടു കണ്ടറിയാൻ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടിങ്കറിങ് ലാബ് സന്ദർശിച്ചു. കുട്ടികളിലെ ശാസ്ത്രീയ അഭിരുചിയും സർഗ്ഗാത്മകതയും വളർത്തുന്നതിനായി ഒരുക്കിയിട്ടുള്ള ലാബിലെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുതുമയുള്ള അനുഭവമായി. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ത്രീഡി പ്രിൻ്റിങ്, സെൻസറുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താം എന്ന് ലാബ് സന്ദർശനത്തിലൂടെ വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. വിവിധ തരം ഇലക്ട്രോണിക് ഉപകരണങ്ങൾ, മൈക്രോ കൺട്രോളറുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും ലാബ് അധികൃതർ വിദ്യാർത്ഥികൾക്കായി നൽകി.സ്വന്തമായി ചെറിയ യന്ത്രങ്ങളും പ്രോജക്റ്റുകളും നിർമ്മിക്കാനുള്ള പ്രായോഗിക പരിശീലനം ലാബിൽ ഒരുക്കിയിരുന്നു. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന സിദ്ധാന്തങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്ന് മനസ്സിലാക്കാൻ ഈ സന്ദർശനം ഏറെ സഹായിച്ചുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ടിങ്കറിംഗ് ലാബ് സ്റ്റെം ട്രെയിനർ സന്ദീപ് എം എസ് പരിശീലനത്തിനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു കൈറ്റ് മെൻ്ററന്മാരായ ശ്രീ. ഷാജി പി. ജെ, ശ്രീമതി. വിജു പ്രിയ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകുകയും . വരും ദിവസങ്ങളിൽ ലാബിൽ കണ്ട കാര്യങ്ങൾ പ്രയോജനപ്പെടുത്തി പുതിയ പ്രോജക്റ്റുകൾ തയ്യാറാക്കാനുള്ള ആവേശത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
വാർത്താലോകവുമായി ലിറ്റിൽ കൈറ്റ്സ്
പി.ടി.എ യോഗത്തിനെത്തിയ രക്ഷിതാക്കൾക്കിടയിൽ സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബ് അംഗങ്ങൾ നടത്തിയ "റൈറ്റ് ക്ലിക്ക് "പത്രവിതരണം ഏറെ ശ്രദ്ധേയമായി. സ്കൂൾ വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തി വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ വാർത്താക്കുറിപ്പുകളും വിദ്യാലയത്തിലെ നൂതന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിച്ചത്. സാങ്കേതിക വിദ്യക്കൊപ്പം വാർത്താവിനിമയ രംഗത്തും തങ്ങൾക്കുള്ള മികവ് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ ഈ വേറിട്ട പ്രവർത്തനം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,കൈറ്റ് മെന്റേഴ്സ് ശ്രീ ഷാജി പി ജെ, ശ്രാമതി വിജുപ്രിയ വി എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ട് യോഗം ശ്രദ്ധേയമായി.
ഡിജിറ്റൽ വിദ്യയുമായി ചാരമംഗലം സ്കൂളിൽ 'ലിറ്റിൽ കൈറ്റ്സ്' ഏകദിന ക്യാമ്പ്
ചേർത്തല: ആധുനിക സാങ്കേതികവിദ്യയുടെ പുത്തൻ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്.എം ഇൻ ചാർജ്ജ് ശ്രീമതി നിഷ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാറുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഏറെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ ഓർമ്മിപ്പിച്ചു. കൈറ്റ് മെൻ്റർ ശ്രീ ഷാജി പി.ജെ സ്വാഗതം കൈറ്റ് മെൻ്റർ ശ്രീമതി. വിജു പ്രിയ വി എസ് നന്ദിയും പറഞ്ഞു.പ്രധാന ആകർഷണങ്ങൾ:റീൽസ് നിർമ്മാണവും പ്രസക്തിയും: സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചാരമുള്ള 'റീൽസുകളുടെ' ക്രിയാത്മകമായ ഉപയോഗത്തെക്കുറിച്ച് ക്ലാസുകൾ നടന്നു.വീഡിയോ എഡിറ്റിംഗ്: പ്രൊഫഷണൽ രീതിയിൽ വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.മുഹമ്മ ഏ.ബി വിലാസം സ്കൂളിലെ റിസോഴ്സ് പേഴ്സൺ ആതിര ഭദ്രൻ ക്യാമ്പിന് നേതൃത്വം നൽകി. ലളിതമായ രീതിയിൽ ഫ്രീ സോഫ്റ്റ്വെവയെർ ആയ കെഡൻ ലൈവിൽ വീഡിയോ എഡിറ്റിംഗിലെ സാങ്കേതിക വശങ്ങൾ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. നിരവധി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കുട്ടികൾക്ക് പുതിയൊരു ഡിജിറ്റൽ അനുഭവമായി മാറി.



