ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/നമ്മുടെ ഉത്തരവാദിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഉത്തരവാദിത്തം

നമ്മുടെ നാലു വശവും കാണുന്ന ഭൗതീകമായ വലയമാണ് നമ്മുടെ പരിസ്ഥിതി.കാറ്റ്, ജലം, തണുപ്പ് ഇവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെട്ടതാണ്. എപ്പോഴും സുഖം അന്വേഷിച്ചു പോകുന്ന മനുഷ്യൻ പ്രക്യതി യുടെ സന്തുലനാവസ്ഥയെ നിശിപ്പിച്ചു. അത് കാരണം പരിസ്ഥിതി മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂമി, വായു, ജലം, തുടങ്ങിയവ മലിനപ്പെടുന്നത് കാരണം പലതരം അസുഖങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനസംഖ്യാ വർദ്ധനവ് കാരണം മനുഷ്യൻ ഇന്ന് പഥഭ്രഷ്ടനായി മാറിയിരിക്കുന്നു. ജീവിക്കുവാൻ വേണ്ടി അവൻ പ്രക്യതിയുടെ സന്തുലനാവസ്ഥയെ നശിപ്പിച്ചു. അത് കാരണം പരിസ്ഥിതി ദുഷിച്ചു കൊണ്ടിരിക്കുന്നു.

മനുഷ്യൻ ഇന്ന് ജീവിക്കുവാൻ വേണ്ടി പരിസ്ഥിതിയോട് അന്യായം കാണിക്കുന്നു. തങ്ങളുടെ ആവശ്യാനുസരണം പലതരം വ്യവസായശാലകൾ ആരംഭിക്കുന്നു അവയിൽ നിന്നും പുറത്തു വരുന്ന പുക വായുവിനെ മലിനീകരിക്കുന്നു. വ്യവസായശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നത് കാരണം ജലം ദുഷിക്കുന്നു.പരിസ്ഥിതി മലിനീകരണം മനുഷ്യ ജാതിക്ക് അപകടകരമാണ്. പരിസ്ഥിതി സംരക്ഷിക്കണ്ട ചുമതല മനുഷ്യന് തന്നെയാണ്. പക്ഷെ മനുഷ്യൻ ഇന്നത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഏത് തരത്തിലും ധനം സമ്പാദിക്കുക മാത്രമാണ് ഇന്ന് മനുഷ്യന്റെ ലക്ഷ്യം. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്തവും നമുക്കുണ്ട്. അതു കൊണ്ട് പരിസ്ഥിതി സംരക്ഷിക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ.

ഗ്രേസ് ജയിംസ്
10 എ ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം