ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/കൊറോണ (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ( കവിത )


വുഹാനാലും ന്യൂയോർക്കിലും
ലണ്ടനിലുമെല്ലാം മനുഷ്യർ
ഈയാംപ്പാറ്റകളെപ്പോലെ
ചിറകറ്റു വീണു.. '
തിരക്കിട്ട് ഓടുന്ന
നഗരങ്ങളൊക്കെ
നിശബ്ദതയുടെ
പ്രേതഭൂമികളായി...
ബുർജ് ഖലീഫയും,
ഈഫൽ ടവറും
സപ്താൽഭുതങ്ങളും
വിറങ്ങലിച്ചു നിന്നു.
ദരിദ്രന്റെ മാത്രമല്ല
സമ്പന്നന്റെയും
ശരീരങ്ങൾ വൈറസിന്റെ
വിളനിലങ്ങളായി.,,
ഇത്രയേയുള്ളു ഇത്രമാത്രം
ഒരു കൊച്ചണുമതി എല്ലാ
അഹങ്കാരങ്ങൾക്കും
അറുതിയാവാൻ...
എല്ലാ സ്വപനങ്ങളേയും
ഭസ്മമക്കാൻ ...
എല്ലാ വേർതിരിവുകളേയും
ഇല്ലാതാക്കാൻ....
  

ദേവിക .ടി.എസ്
8ഐ ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത