ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഇറ്റലി ഒരു നഷ്ട സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ഇറ്റലി ഒരു നഷ്ട സ്വപ്നം


അയാൾ നടക്കുകയാണ് ആണ് വിജനമായ വഴികളിലൂടെ അയാളോർത്തു മുമ്പ് ഇവിടെ സന്തോഷത്തോടെ എത്ര ആളുകൾ നടന്നിരുന്നു അന്ന് എന്തു സന്തോഷമായിരുന്നു എനിക്കും ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നാട്ടിൽ വച്ച് ഞാൻ സ്വപ്നം കണ്ട് ദിവസങ്ങൾക്കുമുമ്പ് ഞാൻ അനുഭവിച്ച ഇറ്റലി ആണോ ഇന്നത്തേത് . വീട്ടിൽ വച്ച് അമ്മ പറഞ്ഞതാണ് എന്തിനാ മോനെ പോണേന്നപക്ഷേ എൻറെ മനസ്സിൽ ജോലിയായിരുന്നു വാങ്ങി കൂട്ടേണ്ട ആഡംബരങ്ങൾ ആയിരുന്നു അനു ലക്ഷങ്ങൾ കിട്ടുമല്ലോ എന്ന ആനന്ദമായിരുന്നുഇന്ന് ഇവയെല്ലാം അവസാനിച്ചിരിക്കുന്നു ഇനി എനിക്ക് എൻറെ ജീവൻ മാത്രം രം അതുമായി ഞാൻ പോകുന്നുനാളെ .
പുലർച്ചെക്കുള്ളഫ്ലൈറ്റിൽ കയറി സ്വന്തം രാജ്യത്ത് എത്തണം എന്ന ചിന്ത മാത്രമേയുള്ളൂ മനസ്സിൽപക്ഷേ എനിക്ക് കൊറോണ വന്നാലോ എന്ന ഭയമാണ് എന്നെ ഓർത്ത് അല്ല എൻറെ അമ്മയെ ഓർത്താണ് ഞാൻ മരിച്ചാൽ എന്റെ അമ്മയ്ക്ക് അതു താങ്ങാൻ കഴിഞ്ഞെന്നുവരില്ല ഇതിനെ പറ്റി ചിന്തിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല മരണം എന്തു ഭയാനകമായ അവസ്ഥയാണ് ആണ് ഇത്രയും കാലം പ്രവർത്തിച്ചിരുന്ന ശരീരം നിശ്ചലമാകുന്നു ഒന്നും കാണാതെ ഒന്നും കേൾക്കാതെ മണ്ണാകുന്നു ജീവനില്ലാത്ത നിശ്ചലമായ ശരീരത്തിന് കേൾക്കുവാനും കാണുവാനും കഴിയുന്നു എങ്കിലും ഞാൻ വിശ്വസിക്കുന്നു എല്ലാ മതങ്ങളും ഒന്നാണെന്ന് എല്ലാ ദൈവങ്ങളും ഒന്നാണെന്ന് ആ ദൈവം എന്നെ കാത്തു കൊള്ളും എന്ന് ദൈവമല്ല പരമമാകുന്ന സത്യമാണത്
ഞാൻ എന്നോട് തന്നെ പ്രതിജ്ഞ ചെയ്യുകയാണ് എന്നോട് ബന്ധപ്പെടുന്ന ആർക്കും ഈ രോഗം വരാതെ അതെ ഞാൻ സൂക്ഷിക്കും ശേഷം n95 mask ശരിയാക്കി വെച്ച് അയാൾ എയർപോർട്ടിലേക്ക് നടന്നു. രാത്രി ആയപ്പോഴേക്കും അയാൾക്ക് , ചെറുതായി പനിയും ചുമയും തുടങ്ങിയിരുന്നു അയാൾക്ക് താൻ തളരുന്നതായി തോന്നി പുലർച്ചെയുള്ള എയ്ക്കാപ്പെയിൻ തന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു .കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് വെച്ച് തന്നെ കാത്തിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ കണ്ടു അയാൾക്കവരെ തോന്നിയത് കാവൽക്കാരാണ് തന്റെ വഴി തടയുന്ന കാവൽക്കാരായി അവർ അയാളുടെ താപനില പരിശോധിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി കുറച്ചു നിബന്ധനകളും വച്ചുവീട്ടിൽ പോയി സ്വന്തം മുറിയിൽ പോയി അടച്ചിരിക്കുക താങ്കൾ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവരുമായി ഷെയർ ചെയ്യരുത് സന്ദർശകരെ ഒഴിവാക്കുക.ഞങ്ങൾ ടാക്സി അറേഞ്ച് ചെയ്തിട്ടുണ്ട് അതിൽ കയറി നിങ്ങൾക്ക് പോകാം അതിനു മുൻപ് സാമ്പിൾ സവ പരിശോധനയ്ക്ക് അയക്കണം കൊറോണ സ്ഥിരീകരിച്ചാൽ ഞങ്ങൾ നിങ്ങളെ ഹോസ്പ്പിറ്റൽ isolation ലേക്ക് മാറ്റും ഈ അവസ്ഥ കൂടുതൽ നേരം തുടരുകയാണെങ്കിലോ ഈ അവസ്ഥ കൂടുകയാണെങ്കിലോ ദിശ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുക ഇനി സാമ്പിൾ നൽകിയിട്ട് താങ്കൾക്ക് പോകാം അയാൾ സ്വയം തയ്യാറായി മാസ്ക് ശരിയാക്കി വെച്ച് അയാൾ ആത്മഗതം ചെയ്ത ഈ മാസ്ക് എന്നിലെ കോശങ്ങൾ കാർന്നുതിന്നുന്ന നാശത്തിന് മുൾക്കിരീടം ആയ കൊറോണ എന്ന കോവിലിൽ നിന്നും എല്ലാവരെയും രക്ഷിക്കട്ടെ

എനിക്ക് ഏകദേശം ഉറപ്പാണ് എനിക്ക് കൊറോണ ആണ് എന്ന് ദൈവം എല്ലാവരെയും രക്ഷിക്കട്ടെഎന്തിരുന്നാലും അമ്മ ഇത് അറിയരുത് സാമ്പിളുകൾ നൽകിയതിനു ശേഷം അയാൾ ടാക്സിയുടെ അടുത്തേക്ക് നടന്നു അയാൾ ബാഗിൽ നിന്നും തന്റെ പ്രിയപ്പെട്ട പുസ്തകം എടുത്തു ടാക്സി ഡോറിൽ ചാരിയിരുന്ന് അത് വായിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു പക്ഷേ അതിന് അയാൾക്ക് കഴിഞ്ഞില്ല കാരണം അയാളുടെ മനസ്സിൽ തന്റെ മരണത്ത കുറിച്ചുള്ള ചിന്തകൾ ആയിരുന്നു

ഹരിജിത് ടി എസ്
8E ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ