ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം
പ്രകൃതിയെ സംരക്ഷിക്കാം
കിട്ടും മുയലും കൂട്ടുകാരും വളരെ സന്തോഷത്തിലാണ്.ഇന്ന് അവരുടെ പാഠശാലയിലെ ആദ്യ ക്ലാസ് തുടങ്ങുകയാണ്. മുയൽ മാഷ് ആണ് അവരുടെ അധ്യാപകൻ. കിട്ടുമുയൽ ക്ലാസിൽ എത്തിയപ്പോഴേക്കും എല്ലാവരും വരാൻ തുടങ്ങിയിരുന്നു. ചിന്നു പക്ഷിയും കുഞ്ഞൻ എലിയും കണ്ണാനെയും എല്ലാവരും വന്നു. അധികം വൈകാതെ മാഷും വന്നു. മാഷ് അവർക്ക് ക്ലാസ് എടുത്തു.നമ്മൾ അപകടത്തിൽ പെടുമ്പോൾ ഏതെങ്കിലും തരത്തിൽ പ്രകൃതി നമ്മെ സഹായിക്കും എന്നും നമുക്ക് ജീവവായുവും ജീവ ജലവും ആഹാരമെല്ലാം ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണെന്നും മാഷ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രകൃതി ചൂഷണങ്ങൾ അനുഭവിക്കുന്നുണ്ട് എന്നും അതിനാൽ ഉള്ള പരിസ്ഥിതി നിലനിർത്തണമെന്നും മാഷ് പറഞ്ഞു .എല്ലാ കുട്ടികളും കഴിയുന്നത്ര മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച ഇതിനെ പരിപാലിക്കുന്നതിലൂടെ പ്രകൃതിയോടെ നമ്മൾ ചെയ്യുന്നത് ഒരു പുണ്യമാണ്. എല്ലാ കുട്ടികളും മരങ്ങൾ നടാൻ ശ്രമിക്കുക. ഇത്രയും പറഞ്ഞ് മാഷ് ക്ലാസ് അവസാനിപ്പിച്ചു. കുട്ടികൾ ആവേശത്തോടെ വീട്ടിൽ ചെന്ന് ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ പറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർ ഒരു വാർത്ത കേട്ടു മറ്റു പ്രദേശങ്ങളിലെ കാടൊക്കെ വെട്ടി നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അറിഞ്ഞു മുയൽ മാഷ് കുട്ടികളെ വിളിച്ചുവരുത്തി. അവർ ആലോചിക്കാൻ തുടങ്ങി. ഇതിൽനിന്ന് കാടുകളെ എങ്ങനെ രക്ഷിക്കണമെന്ന്. മാഷ് കുട്ടികളെ വിട്ട് കാട്ടിലുള്ള എല്ലാവരെയും വിളിപ്പിച്ചു. എല്ലാവരും വന്നപ്പോൾ മാഷ് കാര്യം അവതരിപ്പിച്ചു. എല്ലാവരും ചേർന്ന് ഇതിനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. അവർ പ്രതീക്ഷിച്ചതു പോലെ തന്നെ കാടുകൾ നശിപ്പിക്കാൻ ആളുകളെത്തി. മൃഗങ്ങളും പക്ഷികളും കാടിനെ വെളിയിൽ ചെന്ന് അവരുമായി പൊരുതി. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ഒത്തൊരുമയുടെ മുന്നിൽ അവർ തോറ്റു. അങ്ങനെ കാട് രക്ഷപ്പെട്ടു. മറ്റു പ്രദേശങ്ങളിലെ വെട്ടി നശിപ്പിച്ച കാടുകൾ മാഷും കുട്ടികളും സന്ദർശിച്ചു അവർ അവിടെ പുതിയ തൈകൾ നട്ടു. പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിയോടെ ഇണങ്ങിയും കാട്ടിലെ മൃഗങ്ങളും ജന്തുക്കളും സന്തോഷത്തോടെ ജീവിച്ചു..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം