ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

നീനു നീ എന്നെ മറക്കുമോ ... എൻറെ ചോദ്യം കേട്ട് അവൾ അന്ന് എന്നെ നോക്കിയ നോട്ടം! സങ്കടത്തിന്റെ ഒരു സാഗരം മുഴുവൻ എനിക്ക് അതിൽ കാണാൻ കഴിഞ്ഞു. സൗഹൃദത്തിൻറെ തീഷ്ണത എന്നെ പഠിപ്പിച്ചത് അവളായിരുന്നു. എൻറെ മനസ്സിൽ സ്നേഹത്തിൻറെ നീരു റവ പൊടിഞ്ഞത് അവളെ കണ്ടതിനു ശേഷമായിരുന്നു.വെറും രണ്ടു വർഷത്തെ അടുപ്പ മേ ഞങ്ങൾ തമ്മിൽ ഉള്ളൂ. എന്നാൽ എൻറെ ജീവിതകാലം മുഴുവൻ ഞാൻ അവളെ ഓർക്കും. ഇപ്പോൾ എത്രയോ വർഷങ്ങളായി ഞാൻ അവളെ കണ്ടിട്ട് കൃത്യമായി പറഞ്ഞാൽ 25 വർഷം. പരസ്പരം കാണാതെയും മിണ്ടാതെയും. ചിലർ അങ്ങനെയാണ്, നമ്മളിൽ സ്നേഹത്തിൻറെ നോവേ പ്പിച്ച് കടന്നു കളയും. അവളെന്നെ ഓർക്കുന്നുണ്ടാവുമോ അറിയില്ല. എന്നാൽ ഞാൻ അവളെ ഓർത്തു കൊണ്ടേയിരിക്കുന്നു... എൻറെ ചില വിരസമായ പകലുകളിൽ അവളെ കുറിച്ചുള്ള ഓർമ്മകൾ ഇളം തെന്നലായി ഒഴുകി വന്നു എന്നെ തലോടി കടന്നു പോകും. അവൾ വിവാഹം പറഞ്ഞു വന്നപ്പോഴാണ് അവളെ ഞാൻ അവസാനമായി കണ്ടത്. എന്തോ ചില കാരണങ്ങളാൽ ആ ചടങ്ങിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. പിന്നെ അവളെ കുറിച്ച് ഒരു വിവരവും ഇല്ല.ഓരോ ഓരോ ആൾക്കൂട്ടത്തിലും ഞാനവളെ തിരയും. ഓരോ യാത്രയും എനിക്ക് പ്രാർത്ഥനയാണ്. അവളെ ഒന്നു കാണാൻ കഴിയണേ എന്നുള്ള പ്രാർത്ഥന. പ്രിയ കൂട്ടുകാരി നീ എന്നെ മറന്നുവോ? എന്റെ നോട്ട ത്തിൽ കരുണയും വാക്കുകളിൽ മൃദുത്വവും തീർത്തത് നീയായിരുന്നുവല്ലോ. നീ എവിടെയാണ്? എവിടെയാണെങ്കിലും നീ സുഖമായിരിക്കുക. നിൻറെ ജീവിതത്തിൽ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ! ഞാൻ കാത്തിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ നമ്മൾ വീണ്ടും കണ്ടുമുട്ടും. കാത്തിരിക്കുകയാണ് ഞാൻ.

സിദ്ധി എ എസ്
8 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ