ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41069
യൂണിറ്റ് നമ്പർLK/2018/41069
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഅഭികൃഷ്ണ ബി
ഡെപ്യൂട്ടി ലീഡർഫാത്തിമത്ത് സുഅദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അന്നമ്മ എം റജീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മിൻ എഫ്
അവസാനം തിരുത്തിയത്
09-04-2024Shobha009


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈറ്റ് കേരളയുടെ മേൽനോട്ടത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ഈ സ്ക്കൂളിൽ ആരംഭിച്ചിട്ടുണ്ട്.ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം വിവരനി‍ർമിതിയിലും മറ്റ് പ്രവർത്തനങ്ങളിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുക, ഹൈടെക് പ്രവർത്തനങ്ങളിൽ മറ്റ് കുട്ടികൾക്ക് വിദഗ്ധ സഹായം നൽകുക എന്ന ലക്ഷ്യങ്ങളോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 35 വിദ്യാർഥികളെ ചേ‍ർത്ത്, ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം ലഭ്യമായി. ഇതിന്റെ ഭാഗമായി കൈറ്റ്മിസ്ട്രസ്മാർക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ചു.

കൈറ്റിന്റെ കൊല്ലം സബ് ജില്ലാ മാസ്റ്റർട്രെയിനർ ശ്രീ. കണ്ണൻ സർ ലിറ്റിൽകൈറ്റ്സിന്റെ ഉദ്ഘാടനം നടത്തി.  ഈ യൂണിറ്റിന്റെ മിസ്ട്രസുമാർ ശ്രീമതി. അന്നമ്മ എം റജീസും ശ്രീമതി. ജാസ്മിൻ എഫ് എന്നിവരാണ്.എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ ക്ലാസ്സ് നടത്തുന്നുണ്ട്. അനിമേഷൻ മേഖലയിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. 
       
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തുകയും , അതിൽ ഉയർന്ന മാർക്ക് നേടിയ  മുപ്പത്തിയഞ്ച് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത  കുുട്ടികളുടെ  പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു:-

പ്രമാണം:LK Board.jpg
Littile Kites Board

അംഗങ്ങൾ

Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo
1 5447
ആഗ്നസ് പി
2 5450
ഫാത്തിമത്ത് സുഅദ
3 5452
സയന ആർ
4 5453
നിത്യ എസ്
5 5456
നന്ദന ആർ
6 5457
ആവണി യു
7 5458
ഗ്രീഷ്മ ജി
8 5460
ആര്യ എസ്
9 5461
ആർച്ച ജി
10 5462 അഭികൃഷ്ണ ബി
11 5463
ആദിത്യ എസ്
12 5464
സ്നേഹ ശിവകുമാർ
13 5466
ബിസ്മി എൻ
14 5470
പ്രമാണം:Evangelin.JPG
ഇവാ‍ഞ്ചലിൻ വി
15 5471
സോന എ എസ്
16 5472
അഭിനയ പി എസ്
17 5473
അനീഷ ബോസ്കോ
18 5474
സീതാലക്ഷ്മി എസ്
19 5475
ഖദീജ ഷൗക്കത്ത്
20 5478 [[പ്രമാണം:Anjali.JPG|thumb|അഞ്ചലി എം]
21 5482
മരിയ എൻ. എ
22 5483
ഷമ്റിൻ എസ് എൻ
23 5484
ശിവാനി എസ്
24 5486
അൽഫിയ ആർ
25 5490
എയ്‍ഞ്ചൽ മേരി
26 5501
അങ്കിത ബിശ്വാസ്
27 5504
ഗൗരീകൃഷ്ണ എസ്
28 5508
അനീന ജോൺസൻ
29 5524
ഗായത്രി ജി പൈ
30 5539
ആൻസി ജെ
31 5546
ഹനി എസ്
32 5550
നിഖിത എ ഉദയ്
33 5552
ലക്ഷ്മി എസ് ലവൻ
34 5557
അലീന എസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം കൈറ്റ് കൊല്ലം മാസ്റ്റർ ട്രെയ്നർ ബഹു.കണ്ണൻ സാർ നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീ മാത്യൂസ് ആദ്ധക്ഷ്യം വഹിച്ച പ്രസ്തുത മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും മറ്റ് അദ്ധ്യാപകരും പങ്കെടുത്തു.

ട്രെയിനിംഗ് ക്ലാസ്സ്

  ഗവ. എച്ച്. എച്ച്. എസ്സ് വെസ്റ്റ്കൊല്ലത്തെയും ഈ സ്ക്കൂളിലെയും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഗവ.മോഡൽ എച്ച് എസ്സ് ഫോർ ഗേൾസിൽ വച്ച് ശ്രീമതി അന്നമ്മ എം റജീസ് ക്ലാസ്സ് നയിച്ചു.ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിൽ ഗ്രൂപ്പുകൾക്ക് പേര് നൽകി. പേരുകൾ ചുവടെ :- 
  • സ്കാനർ
  • ലാപ്ടോപ്പ്
  • പ്രൊജക്ടർ
  • ടാബ്‌ലറ്റ്
  • ഡെസ്ക്ടോപ്പ്
  • പ്രിന്റർ

ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടറിനെ തെരഞ്ഞെടുത്തു. ട്രെയിനിംഗ് രസകരമാക്കാൻ മത്സരക്കളികൾ നടത്തുകയും 19 മാർക്കോടുകൂടി പ്രൊജക്റ്റർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 18 മാർക്കോടുകൂടി ലാപ് ടോപ്പ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു .

ഏകദിന വിദഗ്ധ പരിശീലനം

മാസത്തിലൊരിക്കൽ നടത്തേണ്ട വിദഗ്ധന്റെ ക്ലാസ്സ് ജൂലൈ 21ന് ശ്രീ. സോമശേഖരൻ സർ നയിച്ചു. കുട്ടികൾക്ക് ജിമ്പിലും ഇങ്ക്സ്ക്കേപ്പിലും നല്ല നൈപുണി വളർത്തുന്ന ക്ലാസ്സായിരുന്നു.ഇതിലൂടെ അനിമേഷൻ സിനിമ നിർമ്മിക്കാനായി ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പ്രാപ്തരായി.

ഏകദിന പരിശീലന ക്യാമ്പ് 2019

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന

തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.

ഏകദിന പരിശീലന ക്യാമ്പ് 2022

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ആഗസ്റ്റ് നാല് ശനിയാഴ്ച നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം എച്ച്. എം ബീനടീച്ചർ നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം. വിവിധ സീനുകൾ കൂട്ടിച്ചേർത്ത് അനിമേഷൻ സിനിമ നിർമ്മാണം പരിശീലിപ്പിച്ചു. കൂടാതെ സ്ക്കാച്ച് സോഫ്റ്റ്വെയറിൽ പ്രോഗ്രാമ്മിംഗ് പരിശീലിച്ചു. ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ എറ്റവും കൂടുതൽ പോയിന്റ് നേടിയ ആദ്യ മൂന്നുസ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിനി ആർ എസും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സുമാരായ അന്നമ്മയും ജാസ്മിനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.

സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണം

സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് ആറാംതീയതി നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും 35 അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു. സ്കൂൾമാഗസിൻ  നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു.

കുട്ടികൾക്ക് ഐഡി കാർഡ് വിതരണം

    എച്ച്.എം ബീനടീച്ചർ കുട്ടികൾക്കുള്ള ഐഡി കാർഡ്  വിതരണം നടത്തി.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019

മഞ്ജീരം - ഡിജിറ്റൽ മാഗസിൻ 1


ചാസ്മെന്റ - ഡിജിറ്റൽ മാഗസിൻ 2



മഞ്ജീരം ഡിജിറ്റൽ മാഗസിന്റെ പ്രകാശനകർമ്മം







ഡിജിററൽ പൂക്കളം 2019

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സെപ്റ്റംബർ 2 ന് നടന്ന 2019 - 2020 വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും പൂക്കളം ഒരുക്കുന്നതോടൊപ്പം ഡിജിറ്റൽ പെയിന്റിംഗിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. ഈ സ്ക്കൂളിലെ കുട്ടികൾ ജിമ്പ്, ജിയോജിബ്ര, ഇങ്ക്സ്ക്കേപ്പ്, ടക്സ്പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഡിജിറ്റൽ പൂക്കളം നിർമ്മിച്ചത്. ഇത് കുട്ടികൾക്ക് പുതിയ ഒരനുഭവം തന്നെയായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം - ഒന്നാം സമ്മാനാർഹമായത്.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം - രണ്ടാം സമ്മാനാർഹമായത്.
അത്തപ്പൂക്കളം



പരിശീലനങ്ങൾ

വെബ്ക്യാമറ ലഭ്യമായശേഷം അദ്ധ്യാപകർക്ക് കൊല്ലം കൈറ്റ് ഓഫീസിൽ നിന്നും ലഭ്യമാക്കിയ പരിശീലനം

2019 ൽ നടന്ന അവധിക്കാല അദ്ധ്യാപകപരിശീലനത്തിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ അദ്ധ്യാപകർക്ക് വളരെ നല്ലരീതിയിൽ സഹായം നൽകിയിരുന്നു.

ലിറ്റിൽകൈറ്റ്സ് 2019 ബാച്ചിന്റെ ഗ്രൂപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ കളികൾ തൊട്ടടുത്തുള്ള ഠൗൺ യു പി സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് കൊണ്ട് സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നു.

ലിറ്റിൽകൈറ്റ്സ് 2019 ബാച്ചിന്റെ ഗ്രൂപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ചെയ്തതിൽ നിന്ന്