ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ബാഷ്പാഞ്ജലി
ബാഷ്പാഞ്ജലി
രാവിലെ ഉണർന്നപ്പോൾ മനസ്സിലാകെ ഒരു വിഷമം പോലെ ..രണ്ടു വർഷമായി ദുബായിൽ എത്തിയിട്ട് ..അച്ഛനെയും അമ്മയെയും അനുജത്തിയെ യും പിരിഞ്ഞ് ആദ്യമായിട്ടാണ് ഇത്രയും അകലെ. കൂട്ടുകാരൊക്കെ ഉണ്ടെങ്കിലും ചിലപ്പോഴെങ്കിലും നാട് ഒരു ദുഃഖസത്യം ആകുന്നു. ഇന്ന് എന്തുകൊണ്ടോ രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മനസ്സിനെ വല്ലാതെ എന്തു അലട്ടുന്നു.. ലോകം മുഴുവൻ കൊറോണ വ്യാപകമാകുന്നു കേരളത്തിലും കണ്ടുപിടിച്ചത്രേ . പെട്ടെന്നാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്. മനസ്സിലെ ടെൻഷൻ കൂടി രാവിലെ ആരാണ് വിളിക്കുന്നത് വീട്ടിൽ നിന്നാണല്ലോ ,എന്താ മോളെ ? എന്തുപറ്റി ? "ചേട്ടാ നമ്മുടെ അച്ഛൻ ടെറസിൽനിന്ന് വീണു സീരിയസാണ് , ചേട്ടൻ എത്രയും പെട്ടെന്ന് വരണം " ഞാൻ ആകെ തകർന്നുപോയി.. ഈശ്വരാ ഇന്നലെയും വിളിച്ച് അച്ഛൻ ഏറെ നേരം സംസാരിച്ചതാണ് .മോൻ എത്രയും പെട്ടെന്ന് നാട്ടിൽ വരണം , നല്ല ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട് അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ സംസാരിച്ചു ഈശ്വരാ എൻറെ അച്ഛന് ഒന്നും സംഭവിക്കരുതേ .. ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള എമർജൻസി ടിക്കറ്റ് ശരിയാക്കി... ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക്..... നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം യാത്രയുടെ ക്ഷീണം കൊണ്ട് എന്തോ എയർപോർട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ചുമയും അസ്വസ്ഥതയും... കൊറോണ കേരളത്തിൽ സ്ഥിരീകരിച്ചതിനാൽ വിദേശയാത്രികർ 21 ദിവസം നിരീക്ഷണത്തിൽ പോകണണമത്രേ .. ഈശ്വരാ .. എന്നെ പരീക്ഷിക്കുകയാണോ ....അച്ഛനെ കാണാൻ കഴിയില്ലല്ലോ ... ആരോഗ്യ വകുപ്പിനെ നിർദ്ദേശങ്ങൾ പാലിക്കണം... ആശുപത്രിയിൽ നിരീക്ഷണത്തിലായി .. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നൊമ്പരപ്പെടുത്തി .. അനുജത്തിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. പെട്ടെന്നാണ് ഫോൺ അടിച്ചത് ... മോളെ.... ചേട്ടാ നമ്മുടെ അച്ഛൻ പോയി ചേട്ടാ ..." ഈശ്വരാ ...എനിക്ക് അച്ഛനെ അവസാനമായി ഒന്ന് കാണാനാവില്ലല്ലോ .... !!!മോളെ ഇപ്പോൾ നീ എവിടെയാ..? ചേട്ടാ ഇപ്പോൾ ഞാൻ ഗവൺമെന്റ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് ബോഡി കൊണ്ടുപോകുന്നു. ചേട്ടൻ എപ്പഴാ വരിക ? പെട്ടെന്ന് ഞാൻ ഞെട്ടി.. ഈശ്വരാ ഞാൻ കിടക്കുന്ന വാർഡിന് സമീപമാണല്ലോ മോർച്ചറി ..ഞാൻ ആകാംഷയോടെ നോക്കി ..എൻറെ അച്ഛനെ അവസാനമായി ഒന്നു കാണാൻ ... എന്തു പ്രസന്നമായ മുഖം ... ഇപ്പോഴും പുഞ്ചിരിയോടെ ... ഇങ്ങനെയെങ്കിലും എന്റെ അച്ഛനെ ഒന്ന് കാണാൻ ആയല്ലോ ഇതു മതി എനിക്ക് .....ഞാൻ ആശ്വസിച്ചു കൊള്ളാം ....ഞാൻ മൂലം ഒരാൾക്കും കൊറോണ എന്ന മഹാമാരി പകരാതിരിക്കട്ടെ... എൻറെ അച്ഛനും അതു തന്നെ ആകും ആഗ്രഹിക്കുക ...അത്രയും നല്ല മനസ്സുള്ള അച്ഛൻറെ മകൻ ഇതെങ്കിലും നാടിനുവേണ്ടി ചെയ്യണമല്ലോ ...അച്ഛന് ഈ പ്രിയ മകന്റെ ബാഷ്പാഞ്ജലി .. വീണ്ടും എന്റെ കോവിഡ് റിസൽട്ടിനായുള്ള കാത്തിരിപ്പ് ....ഈശ്വരാ അതൊരിക്കലും നെഗറ്റീവ് ആകാതിരിക്കട്ടെ.. നെഗറ്റീവ് ആയാൽ അതാകും ഏറ്റവും വലിയ ദുഃഖം... അച്ഛന്റെഅന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയാതിരുന്ന ഈ മകൻ അങ്ങനെയെങ്കിലും ഒന്ന് ആശ്വസിച്ചോട്ടെ .......
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ