ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം 2025 -2026


ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വളരെ വിപുലമായി ആഘോഷിച്ചു.ഈ വർഷത്തെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല .എസ് ഉദ്‌ഘാടനം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി അവരെ സ്വീകരിച്ചു .പുത്തൻ ബാഗുകൾ,എന്നിവ നവാഗതർക്ക് സമ്മാനമായി നൽകി .
പരിസ്ഥിതി ദിനം


ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചന,, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ .
വായന ദിനം
വായനാ മൽസരം, പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.




ലഹരി വിരുദ്ധ ദിനാചരണം
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തുകൾ കുട്ടികൾക്കു മനസിലാക്കികൊടുക്കാനുതകുന്ന തരത്തിലുള്ള വീഡിയോ പ്രദര്ശനം നടന്നു .പോസ്റ്റർ പ്രദർശനം ,ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി നടന്നു . അസ്സംബ്ലിയിൽ അദ്ധ്യാപകരും കുട്ടികളും യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി പോസ്റ്റർ ,ചാർട്ടുകൾ എന്നിവ തയ്യാറാക്കി അസ്സംബ്ലിയിൽ അവതരിപ്പിച്ചു .ക്വിസ് മത്സരം നടന്നു കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു .


സ്വാതന്ത്ര്യദിനാഘോഷം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ,സ്വാതന്ത്ര്യദിന ആശംസകൾ ,സ്വാതന്ത്ര്യദിന ഗാനങ്ങൾ,പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടന്നു .