ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

ശുചിത്വവും ആരോഗ്യവും


ഒരിടത്ത് രാമു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൻ വളരെ തെറ്റായ ജീവിതരീതിയായിരുന്നു നയിച്ചിരുന്നത്. രാവിലെ ഉണരില്ല, പല്ലുതേക്കില്ല, കുളിക്കില്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല, മുടിയും നഖവും വെട്ടില്ല, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണം മാത്രമേ കഴിക്കു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ രാമുവിന് കലശലായ വയറുവേദന തുടങ്ങി. എന്നാൽ അവനത് കാര്യമാക്കിയില്ല. ദിവസം കഴിയുന്തോറും വയറുവേദന കൂടിക്കൂടി വന്നു.ഒടുവിൽ രാമു ‍ഡോക്ടറെ കാണാൻ തീരുമാനിച്ചു. അടുത്തുള്ള ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. അവനെ പരിശോധിച്ച ഡോക്ടർ പറഞ്ഞു "രാമു നിന്റെ ആരോഗ്യം വളരെ മോശമാണ്. നിന്റെ ശുചിത്വമില്ലായ്മയും തെറ്റായ ആഹാരരീതികളുമാണ് നിന്റെ ആരോഗ്യം മോശമാക്കിയത്. അതുകൊണ്ട് ഒരാഴ്ച നീ ആശുപത്രിയിൽ കഴീയണം. " അങ്ങനെ രാമു ആശുപത്രിയിൽ അഡ്മിറ്റായി. ഒരാഴ്ചക്കാലം ആശുപത്രിയിലെ കയ്പേറിയ മരുന്നുകളും കുത്തവെയ്പുകളും കഴിഞ്ഞപ്പോഴേക്കും രാമുവിന് തന്റെ തെറ്റ് മനസ്സിലായി. ആസുപത്രിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും രാമു ഒരു തീരുമാനമെടുത്തിരുന്നു. ഇനി മേലിൽശുചിത്വശീലങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ മുന്നോട്ടുപോകുകയുള്ളു. പുറത്തുനിന്നുള്ള ആഹാരമൊന്നും ഇനി കഴിക്കില്ല. അങ്ങനെ രാമു മിടുക്കനായ കുട്ടിയായി മാറി.

കാർത്തിക ജി
IV A ഗവ. പി.ജെ എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ