ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായിത്തോട്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറ്റിപന്ത്രണ്ട് വർഷം പഴക്കമുള്ള സ്കൂളാണ് ഗവണ്മെന്റ് ന്യൂ എൽ പി എസ് അരുമാനൂർത്തുറ . പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരിവിളാകം എന്ന സ്ഥലത്ത് 1909 -ൽ കുടിപ്പളളിക്കൂടം ആരംഭിച്ചു . ആദ്യത്തെ മാനേജർ ശ്രീ .കരുംകുളം വാസുദേവനായിരുന്നു . 5 സെൻറ് സ്ഥലത്താണ് മാനേജ്മെന്റ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് . 1941 -ൽ അന്നത്തെ ഒരു രൂപ വില നൽകി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു . ഈ സ്കൂളിനടുത്ത് താമര വിരിയുന്ന ഒരു കുളം ഉള്ളതിനാൽ താമരക്കുളം സ്ക്കൂൾ എന്നും അറിയപ്പെടുന്നു . സ്കൂളിനോട് ചേർന്ന് പലരുടേയും കൈവശമുണ്ടായിരുന്ന സ്ഥലങ്ങൾ സർക്കാർ വില നൽകി വാങ്ങി . അങ്ങനെ ഒരു ഏക്കർ ഭൂമി സ്കൂളിനുണ്ടായി .1974 -ൽ ഇന്നു കാണുന്ന കെട്ടിടം പണിതത് . പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിച്ചുവരുന്നു .