ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വളരെ വേഗത്തിൽമറ്റുല്ലവരിലേക്കു പടർന്നുപിടിക്കുന്ന മാരകമായ ഒരു രോഗം ആണ്. പനി, തൊണ്ടവേദന,ജലദോഷം,ശ്വാസതടസം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതിന്റെ ശാസ്ത്രീയനാമം എന്നത് നോവൽ കൊറോണ എന്നാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ഡിസംബർ അവസാനത്തിൽ ഈ വൈറസ് ചൈനയിലെ മറ്റു പല പ്രദേശങ്ങളിലും പടർന്നുപിടിക്കാൻ തുടങ്ങി. ചിലർ ഇത് ചൈനയുടെ ജൈവായുധം ആണെന്നും പറയുന്നു ഈ വാർത്തയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ ട്രെമ്പ് ഇതിനെ ചൈനീസ് വൈറസ് എന്ന പേരിൽ പരിഹസിച്ചു. എന്നാൽ ഈ വൈറസ് എത്രയും പെട്ടന്ന് ലോകരാജ്യങ്ങളിലേക്കു പടർന്നു പിടിയ്ക്കാൻ തുടങ്ങി. ചൈനക്ക് ശേഷം ഇറ്റലിയിലാണ് കൂടുതൽ മരണനിരക്കും രോഗികളെയും കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നത്.പക്ഷേ ഈ സമയം നമ്മുക്ക് കാണാം ചൈനയെയും ഇറ്റലിയെയും മറികടന്നു അമേരിക്കയാണ് മുൻപന്തിയിൽ. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ്. അതിവേഗത്തിൽ തന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിലും ഈ വൈറസ് പടർന്നു പിടിച്ചു. രണ്ടുപേർ ഈ വൈറസിന് കീഴടങ്ങുകയും ചെയ്തു. എന്നിരുന്നാലും ഈ മഹാമാരിയെ വളരെ കരുതലോടെ നേരിടുകയും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചും നമ്മൾ വൈറസിനെ തടയാൻ ശ്രമിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രശംസ അർഹിക്കുന്ന സമയം കൂടിയാണിത്. അതുപോലെ തന്നെയാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ അവരുടെ വീടും കുടുംബവും മറന്നു കേരളജനതയുടെ ആരോഗ്യത്തിനായി പ്രയത്‌നിക്കുന്നു. അവരോടു എത്ര നന്ദിപറഞ്ഞാലും മതിവരില്ല. ഭയമില്ല ജാഗ്രതയാണ് വേണ്ടത്. ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഇതിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന എല്ലാ ദുരിതങ്ങളും ദൈവം മാറ്റികൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനോടൊപ്പം ബഹുമാനപെട്ട മുഖ്യമന്ത്രിക്കും ആരോഗ്യപ്രവർത്തകർക്കും ഒന്നുകൂടി നന്ദിപറഞ്ഞുകൊണ്ടു നിർത്തുന്നു.

ദിയ കാത്തൂൻ S
4 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം