ഗവ. എൽ.പി.എസ്. ശങ്കരമുഖം/അക്ഷരവൃക്ഷം/ പരിസരശുചിത്വം, രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം, രോഗപ്രതിരോധശേഷി സൃഷ്ടിക്കുന്നു

പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട് .വൃത്തിയില്ലായ്മ രോഗങ്ങൾ വരുത്തും. നമ്മുടെ പരിസരത്ത് അത് ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കാതെ ശ്രദ്ധിക്കേണ്ടതാണ് .ജലം കെട്ടിക്കിടക്കുന്നത് കൊതുക് മുട്ടയിടാൻ കാരണമാകുന്നു. ഈ കൊതുകുകൾ മൂലം ധാരാളം രോഗാണുക്കൾ ഉണ്ടാകും .നമ്മുടെ പരിസരം വൃത്തിയാക്കുന്ന ഒരു പക്ഷിയാണ് കാക്ക .അത് ചെയ്യുന്ന പ്രവർത്തി നാം കണ്ടു പഠിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം പാടില്ല .വിസർജനത്തിന് വന്നിരിക്കുന്ന ഈച്ച നമ്മുടെ ഭക്ഷണത്തിൽ വന്നിരിക്കുമ്പോൾ അപ്പോൾ അതുമൂലം നമുക്ക് രോഗങ്ങൾ ഉണ്ടാകും .രോഗം വരാതിരിക്കാനുള്ള ഒരു മുൻകരുതലാണ് പരിസരശുചിത്വം നാം പാലിക്കേണ്ടത്. രോഗം വന്നാൽ അതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി കൈവരിക്കാൻ നല്ല പോഷകാഹാരം കഴിക്കേണ്ടതുണ്ട്. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം ഇലക്കറികൾ പച്ചക്കറി പഴവർഗങ്ങൾ ധാന്യങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് .ശാരീരിക അധ്വാനം ആവശ്യമാണ്. ശരീരം വൃത്തിയായി സൂക്ഷിക്കണം.കൈകൾ വൃത്തിയാക്കുകയും വേണം. രാവിലെയും വൈകിട്ടും കുളിക്കുകയും രണ്ട് നേരം പല്ല് തേക്കുകയും വേണം .വൃത്തിയുള്ള ശരീരം ആരോഗ്യം ഉറപ്പു വരുത്തും.

ജ്യോതിക
4 ഗവ. എൽ.പി.എസ്. ശങ്കരമുഖം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം