ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്
കേരളം ദൈവത്തിന്റെസ്വന്തം നാടാണ്, പലപ്പോഴും നാം ഈ വാചകം വളരെ ഏറെ കേട്ടിട്ടുണ്ട് .പണ്ടുകാലം തൊട്ടേ ആരോഗ്യരംഗത്ത് കേരള മോഡൽ വളരെ പ്രസിദ്ധമായിരുന്നു .ജീവിതരീതിയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അദ്ധ്വാനശീലവും വഴി കേരളത്തിലെ ജനതയ്ക്ക് രോഗപ്രതിരോധശേഷിയും നേടിയെടുക്കാൻ കഴിഞ്ഞു .സ്വന്തം വീട്ടുപറമ്പിൽ ചോരനീരാക്കി പണിയെടുത്തു പരിശുദ്ധമായ കായ്കറികൾ കൊണ്ടു ഉണ്ടാക്കുന്ന ഭക്ഷണങ്ങളും വ്യായാമം കൊണ്ടും ഒരു തരത്തിലുള്ള രോഗങ്ങളും വരാത്ത ഒരു മികച്ച ആരോഗ്യ രംഗം ആയിരുന്നു നമുക്കുണ്ടായിരുന്നത് ഈ കാലഘട്ടത്തിൽ നിന്നും കേരളം ഒരുപാട് മാറിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും മികച്ച സൗകര്യങ്ങളും നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തവും ഒക്കെ വലിയ പുരോഗതിയിലേക്ക് നയിക്കുമ്പോഴും ഇന്നും നമ്മുടെ ആരോഗ്യ രംഗം ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് . പഴയ ഒരു രോഗമായിരുന്നു വസൂരി അത് ബാധിച്ചവർ പിന്നെ ജീവിച്ചിരുന്നിട്ടില്ല മരണം മാത്രമായിരുന്നു പോംവഴി എന്നാൽ ഇന്ന് ആ രോഗത്തിനും നമ്മൾ മരുന്നു കണ്ടുപിടിച്ചു എല്ലാ മേഖലയിലും നമ്മുടെ കൊച്ചു കേരളം ദൈവത്തിൻറെ സ്വന്തം നാട് തിളങ്ങിനിൽക്കുന്നു ഈ വളർച്ച കാലം നീണ്ടു നിന്നില്ല സാമൂഹ്യവിരുദ്ധർ ദൈവത്തിൻറെ ഈ കൊച്ചു നാടിനെ ദുർവിനിയോഗം ചെയ്തു പ്ലാസ്റ്റിക് ഉപയോഗം വർദ്ധിച്ചു ,ജെസിബി പോലുള്ള കമ്പനികളിൽ നിന്നും വരുന്ന മണ്ണ് മാന്ത്രി യന്ത്രങ്ങൾ കേരളത്തിൻറെ ഹൃദയത്തെ കീറിമുറിച്ചു .വാഹനങ്ങളുടെ വൻ വർദ്ധനവ് ,മാലിന്യനിക്ഷേപം ,മണൽവാരൽ ,തുടങ്ങിയവ കേരളത്തിൽ ഇന്ന് ഒരു ചോദ്യചിഹ്നമായി മാറി കൊണ്ടിരിക്കുകയാണ് .പഴകിയ ആഹാരം വിതരണം ചെയ്യുന്ന ഹോട്ടലുകൾ സാമൂഹ്യ ജീവിയായ മനുഷ്യൻ വാങ്ങി അറിഞ്ഞു കൊണ്ട് ഒരു വിഷം തിന്നുന്ന ന ഒരു തലമുറയിലേക്ക് നമ്മൾ മാറിക്കഴിഞ്ഞു. ഇതു വഴിയും മറ്റു പല രീതിയിലും കേട്ടുകേൾവിയില്ലാത്ത രോഗങ്ങൾ പൊട്ടിമുളച്ചു നിപ്പ ,കൊറോനഎച്ച് വൺ എൻ വൺ മഞ്ഞപ്പിത്തം ചിക്കൻ ഗുനിയ ഡെങ്കിപ്പനി എന്നീ രോഗങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും മനുഷ്യർക്കു മുന്നിൽ സംഹാരതാണ്ഡവമാടി തുടങ്ങി. ഭൂമി തനിക്ക് മാത്രംസ്വന്തം ആണെന്ന് കരുതി എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുന്നു . മണ്ണിൽ അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ കത്തിക്കുകയും ചെയ്യുന്നു പ്ലാസ്റ്റിക് വസ്തുക്കൾ കടലിൽ വരുമ്പോൾ ദിവസങ്ങൾ കടന്നു മത്സ്യങ്ങൾ ഭക്ഷിച്ച് മൈക്രോസ്കോപ്പിലൂടെ കാണാൻ കഴിയാത്ത രീതിയിൽ കടൽമത്സ്യങ്ങൾ വഴി എത്തി മനുഷ്യൻറെ ആഹാരമായി തിന്നുമ്പോൾ നമ്മളറിയാതെ തന്നെ പല തരത്തിലുള്ള ശാരീരിക സംബന്ധമായ രോഗങ്ങൾ വരുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ശ്വാസകോശം സംബന്ധമായി കാൻസർ ഉണ്ടാകാൻ കാരണമാകുന്നു എന്ന് മാത്രമല്ല കാർബൺഡയോക്സൈഡ് ഉണ്ടാകുന്നതിനാൽ ഓസോൺ പാളിക്ക് വിള്ളൽ സംഭവിക്കുന്നു അതിനാൽ സൂര്യാഘാതം ഏൽക്കുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്നു .വയൽ നികത്തൽ മരംമുറിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികൾ നമ്മുടെ അന്തരീക്ഷത്തിന് താപനിലയെ മാറ്റിമറിക്കുന്നു ഒരു വീട്ടിൽ ഒരുപാട് വാഹനങ്ങൾ .കുറച്ചു ദൂരം നടക്കുന്നതിനു പകരം വാഹനങ്ങൾ പോകുന്നു ,അതിനാൽ തന്നെ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ മാലിന്യ കൂമ്പാരങ്ങൾ വായുവിൽ നിറയും അവിടെ ശുദ്ധമായ വായു വിനായി ഓക്സിജൻ പാർലറുകൾ നിർമ്മിക്കുന്ന രീതിയിലേക്ക് മനുഷ്യ ജീവിതം മാറിമറിയുന്നു ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്തവർ ഇന്ന് അനുഭവിക്കുന്നുണ്ട് ലോകരാജ്യങ്ങളെ അടിത്തറ ഇളക്കി മറിച്ച്കോവിഡ് 19 എന്ന മഹാമാരി പടർന്നു പന്തലിക്കുന്നു വിദഗ്ധർ ആയവർക്ക് പോലുംരോഗത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല ഇതുമൂലം ഒന്നരലക്ഷത്തോളം പേർ ഇഹലോകവാസം വെടിഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ചലച്ചിത്രകാരനും രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും ഈ രോഗം വരുന്നു ഈ രോഗങ്ങൾ ഒന്നും പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല കാരണം അന്നത്തെ ജീവിതശൈലി അല്ല ഇന്ന് നമ്മൾ കാണുന്നത് . താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്നതുപോലെ മനുഷ്യൻ സ്വയം വരുത്തിവച്ചത് അതുകൊണ്ട് മനുഷ്യൻ തന്നെ അനുഭവിക്കുന്നു .ഭൂമിയെ സുന്ദരി ആകാതിരുന്നാൽ ഇക്കഴിഞ്ഞ പ്രവർത്തികൾ അടുത്ത തലമുറ അനുഭവിക്കും. അവർ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കട്ടെ. ഭൂമിയെ കാർന്നു തിനാത്ത നല്ല തലമുറയെ സൃഷ്ടിക്കാൻ പാഠപുസ്തകങ്ങൾ വഴി നേർവഴി കാണിച്ചു കൊടുക്കാം. ഒരു പുതിയ ലോകത്തിന് ഒരു പുതിയ ആരോഗ്യ രംഗത്തിന് എല്ലാ ഭാവുകങ്ങളും അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |