ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം നല്ല ഒരു പരിസ്ഥിതി ഉണ്ടെങ്കിൽ മാത്രമേ നല്ല ഒരു സമൂഹവും ഉണ്ടാകുകയുള്ളൂ. പരിസ്ഥിതി ഉണ്ടെങ്കിൽ മാത്രമേ ജീവൻ നിലനിൽക്കുകയുള്ളു. സസ്യജന്തുജാലങ്ങൾ നശിക്കുമ്പോൾ പരിസ്ഥിതിയും നശിക്കുന്നു. അന്തരീക്ഷ മലിനീകരണം മുഖ്യ പങ്കു വഹിക്കുന്നു. അതിനാൽ പരിസ്ഥിതി പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങൾക്കുവേണ്ടി പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നു. വനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ ആഗോളതാപനം കൂടുന്നു. വ്യത്യസ്ഥ കാലാവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിൽ സമുദ്രങ്ങൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ പലതരം പകർച്ചവ്യാധികളും രോഗങ്ങളും ഉണ്ടാകുന്നു. സമൂഹത്തിന്റെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി സംരക്ഷിക്കാൻ കഴിയുകയുള്ളു.

പ്രണവ് . പി. എസ്
9 G ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം