കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
പരിസര ശുചിത്വം ഈ പ്രകൃതി സുന്ദരമായ പരിസരം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പരിസരങ്ങളിൽ ഒരു പാട് ജീവജാലങ്ങൾ വസിക്കുന്നുണ്ട്. അതുകൊണ്ട് ആ പ്രകൃതിയെ നശിപ്പിക്കരുത്. നമ്മുടെ ചുറ്റുപാടുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കണം. പരിസര ശുചിത്വത്തിനു വേണ്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യരുത്. ഈ വരുന്ന മഴക്കാലത്ത് പല രോഗങ്ങളും നേരിടേണ്ടതായി നമുക്ക് വരും. അതുകൊണ്ട് രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് പരിസരം വൃത്തിയായി സൂക്ഷിക്കാം. മരങ്ങളും ചെടികളും മുറിച്ചു മാറ്റുന്നതിനു പകരം മരങ്ങളും ഔഷധചെടികളും കാടുകളും സംരക്ഷിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും പുഴകളിലുo തോടുകളിലും കനാലുകളിലും വലിച്ചെറിയരുത്. അങ്ങനെ വലിച്ചെറിയുകയാണെങ്കിൽ നമ്മുടെ പരിസരം നശിച്ചുപോകും. നമുക്ക് ഒന്നായി നിന്ന് നമ്മുടെ പരിസരത്തെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം