കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ നിനക്ക് വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ നിനക്ക് വന്ദനം

പരിസ്ഥിതിയാം അമ്മേ നിനക്കു വന്ദനം
നിൻ മാറിൽ തലചാച്ചുറങ്ങുമീ മനുഷ്യർ
എന്തിന് നിന്നോടിതേ കോപമേ ?
നിൻ സ്നേഹം വാരിതൂക്കി നൽകുന്ന മനുഷ്യർക്കു നീ....

ജീവനുനൂതനനുൻ ന്മേഷം നൽകുന്നു അമ്മെ നീ
നിൻ വാത്സല്യത്തിൽ വളരും മനുഷ്യർ
നിന്നേ നശിപ്പിക്കാനായി ഒരുങ്ങിത
നിൻ ശരീരമാകുന്ന വയലുകളും
പുൽമേടകളും നശിപ്പിക്കുന്നിത ക്രൂരമനുഷ്യർ

നിന്നെ ആശ്രയിച്ചു വളരും മനുഷ്യർ
ക്രൂരമാം നീചനകൾ കാട്ടുന്നിതാ
പരിസ്ഥിതിയാം അമ്മേ നിന്നേ
സ്നേഹിക്കാതെ നിൻ ചാരുത നശിപ്പിക്കുന്നിതാ
മനുഷ്യർ തൻ ദുരാഗ്രഹങ്ങൾക്കുവേണ്ടി

പ്രകൃതിയാം അമ്മേ നീ നശിച്ചാൽ
പുഴുകളാകുന്ന ഈ മനുഷ്യർ
പ്രാർത്ഥിക്കുന്നിത ജീവിതാന്ത്യ വരെ
മനുഷ്യർ പ്രകൃതിയെ സ്നേഹിച്ചിടട്ടേ

അനഘ. എസ്. എ
8B കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത