കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/വലുപ്പത്തിൽ രണ്ടാമൻ
വലുപ്പത്തിൽ രണ്ടാമൻ
ലോകത്തിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ രണ്ടാമത്തെ വലിയ ജീവി ഏതാണ് ? പറഞ്ഞു തരാം. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഒരു തിമിംഗലമാണ് ഫിൻ തിമിംഗലം. 26 മീറ്റർ വരെ നീളം വെയ്ക്കുന്ന ഫിൻ തിമിംഗലത്തിന് 8000 കിലോയോളം ഭാരവും ഉണ്ടാകാറുണ്ട്. ഇത്ര വലുപ്പണ്ടെങ്കിലും കടലിലൂടെ വേഗത്തിൽ നീന്താൻ ഈ തടിമാടന്‍ ഒരു പ്രയാസവുമില്ല.മണിക്കൂറിൽ 37 കിലോമീറ്റർ വേഗത്തിൽ വരെ ഇവ നീന്തും. അതുകൊണ്ടു തന്നെ കപ്പലോട്ടക്കാർ ഈ വമ്പന്‍ ഒരു പേരിട്ടിട്ടുണ്ട്. അത് എന്താണെന്നോ? കടലിലെ ഗ്രേഹൗണ്ട്. ഭൂമുഖത്തെ പ്രധാന സമുദ്രങ്ങളിലെല്ലാം ഫിൻ തിമിംഗലം ഉണ്ട്. എന്നാൽ മഞ്ഞു മൂടിക്കിടക്കുന്ന ധ്രുവ പ്രദേശങ്ങളിൽ ഇവയെ കാണാറില്ല. ഒരു കാലത്ത് ഫിൻ തിമിംഗലങ്ങൾ ധാരാളം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മനുഷ്യരുടെ വേട്ടയും മറ്റും കാരണം ഇവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം