എത്ര മനോഹരം ഈ ഭൂമി
അതിലെത്ര മനോഹര കാഴ്ചകൾ
സൂര്യ - ചന്ദ്രാദികൾ എന്നും വരും
ഉദയാസ്തമയങ്ങൾ കൊണ്ടു വരും
കള കളം പാടുന്ന പുഴകളും
കലപില കൂടുന്ന കിളികളും
പുഞ്ചിരി തൂകുന്ന പൂക്കളും
തേൻ നുകരും പൂമ്പാറ്റകളും
നയന മനോഹര കാഴ്ചകൾ ഈ വിധം
പകർന്നു നല്കും പ്രകൃതിയിൽ
മർത്യനിടപെടുന്നില്ല
എങ്കിൽ സ്വർഗ്ഗ തുല്ല്യം ഈ ഭൂമിയും