കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻെറ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ ഭൂമി


എത്ര മനോഹരം ഈ ഭൂമി
അതിലെത്ര മനോഹര കാഴ്ചകൾ
സൂര്യ - ചന്ദ്രാദികൾ എന്നും വരും
ഉദയാസ്തമയങ്ങൾ കൊണ്ടു വരും
കള കളം പാടുന്ന പുഴകളും
കലപില കൂടുന്ന കിളികളും
പുഞ്ചിരി തൂകുന്ന പൂക്കളും
തേൻ നുകരും പൂമ്പാറ്റകളും
നയന മനോഹര കാഴ്ചകൾ ഈ വിധം
പകർന്നു നല്കും പ്രകൃതിയിൽ
മർത്യനിടപെടുന്നില്ല
എങ്കിൽ സ്വർഗ്ഗ തുല്ല്യം ഈ ഭൂമിയും

 

അമൽ ദേവ് ആർ നാഥ്
3 A കൂനം എ.എൽ.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത