നാടിനായ് നമ്മുക്കായി
എന്നും സ്വപ്നം കണ്ടുണരുന്ന ഞാനിന്നേറെ ദുഖിതനാണ് എന്റെ നാടിന്ന് മഹാമാരിയിൽ പെട്ടുഴലുകയാണ് ലോകം മുഴുവനും ഭയചകിതയായി കേഴുകയാണല്ലോ നിത്യവും
ഇരവില്ല പകലില്ല ദൈവമായി മാറുന്നു നമ്മുടെ സോദരർ സ്നേഹം വാക്കുകൾ മാത്രമായി നോട്ടങ്ങൾക്കകലമേറെയായി നിമിഷങ്ങൾ ദിവസങ്ങളാകുന്നു ദിവസങ്ങൾ വർഷങ്ങളാകുന്നു പാഴാക്കരുത് നാം ഒറ്റനിമിഷവും വീട്ടിലിരുന്ന് ചിന്തിക്കവേണം ശത്രുവെകീഴടക്കുവാനുള്ള തന്ത്രം മിണ്ടാതെ കാണാതെ പിന്നാലെ എത്തുന്ന കെട്ടിമുറുക്കുന്ന ഏറെ കരുതലുവേണം നമ്മുക്കിന്ന് പാലിക്കവേണം നിർദ്ദേശങ്ങളെല്ലാം നമ്മുടെ നാട് നമ്മുടേതാകണം കൈകോർക്കാം നമ്മുക്കതിനായി
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|