കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നാടിനായ് നമ്മുക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനായ് നമ്മുക്കായി


എന്നും സ്വപ്നം കണ്ടുണരുന്ന ഞാനിന്നേറെ ദുഖിതനാണ്
എന്റെ നാടിന്ന്‌ മഹാമാരിയിൽ പെട്ടുഴലുകയാണ്
ലോകം മുഴുവനും ഭയചകിതയായി കേഴുകയാണല്ലോ നിത്യവും
ഇരവില്ല പകലില്ല ദൈവമായി മാറുന്നു
നമ്മുടെ സോദരർ സ്നേഹം വാക്കുകൾ മാത്രമായി
നോട്ടങ്ങൾക്കകലമേറെയായി
നിമിഷങ്ങൾ ദിവസങ്ങളാകുന്നു
ദിവസങ്ങൾ വർഷങ്ങളാകുന്നു
പാഴാക്കരുത് നാം ഒറ്റനിമിഷവും വീട്ടിലിരുന്ന് ചിന്തിക്കവേണം
ശത്രുവെകീഴടക്കുവാനുള്ള തന്ത്രം
മിണ്ടാതെ കാണാതെ പിന്നാലെ എത്തുന്ന
കെട്ടിമുറുക്കുന്ന
ഏറെ കരുതലുവേണം നമ്മുക്കിന്ന്
പാലിക്കവേണം നിർദ്ദേശങ്ങളെല്ലാം
നമ്മുടെ നാട് നമ്മുടേതാകണം
കൈകോർക്കാം നമ്മുക്കതിനായി




ആസ്വാദ്
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത