ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ
2022-23 വരെ2023-242024-252025-26


പ്രവേശനോൽസവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം പോസ്റ്റർ നിർമ്മാണം,പ്രസംഗം മത്സരം, പരിസ്ഥിതി ക്വിസ്, ഉപന്യാസം മത്സരം,പരിസ്ഥിതി പതിപ്പ് നിർമ്മാണം,ഇംഗ്ലീഷ് പോസ്റ്റർ നിർമ്മാണം, അറബി പോസ്റ്റർ നിർമ്മാണം,ഹിന്ദി പോസ്റ്റർ നിർമ്മാണം എൻറെ മരം,പേരറിയാ,മഴവെള്ളകൊയ്ത്ത് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീഡിയോ തയ്യാറാക്കി.6E ക്ലാസിലെ ഷെഹ്സ ഫാത്തിമയാണ്  പ്രധാന കഥാപാത്രമായി അഭിനയിച്ചത്.

വീഡിയോ

വായനാദിനം





2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ജൂൺ 19 മുതൽ ഒരാഴ്ച ( 25വരെ ) വായനാവാരം ആചരിച്ചു.പുസ്തകമരം,എൻറെ പുസ്തകം,വായനക്കൂട്ടം, ശില്പശാല ബാലസാഹിത്യ പുസ്തക പ്രദർശനം,നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗ കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം,വായനയുടെ നൂറു ദിനങ്ങൾ പദ്ധതിയുടെ ആരംഭം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പടിഞ്ഞാറ്റുമുറി ടൗണിലെ ഗാന്ധി സ്മാരക വായനശാല പൊതുവായനശാല കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കി.23-06-2022, വ്യാഴം 10.30 AM ന് നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം അഷ്റഫ് കാവിൽ(കവി, നോവലിസ്റ്റ്, അദ്ധ്യാപകൻ) ചെയ്തു.എഴുത്തുകാരൻ അഷ്റഫ് കാവിലിൻ്റെ നേതൃത്വത്തിൽ വായനയുടെ 100 ദിനങ്ങൾ പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ വായനക്കൂട്ടം ശില്പശാല നടത്തി.


യോഗാദിനം




ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഒ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി MASS YOGA പരിശീലനം സംഘടിപ്പിച്ചു. സ്കൂൾ കായിക അദ്ധ്യാപകൻ ജഹാംഗീർ മാഷ് നേതൃത്വം നൽകി.


[https://www.facebook.com/share/r/15gSa9oFpP/?mibextid=wwXIfr വീഡിയോ]

അന്താരാഷ്ട്ര ഒളിമ്പിക്സ്ദിനം

OUP സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് മാരത്തോൺ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ഹുസൈൻ സർ ദീപശിഖ കൈമാറിയാണ് മാരത്തോണിന് തുടക്കം കുറിച്ചത്.സ്കൂളിൽ നിന്നും തുടങ്ങി ബാങ്കും പടി വഴി പടിഞ്ഞാറ്റുമുറി ടൗൺ ചുറ്റി ക്യാമ്പസ്‌ മെയിൻ ഗേറ്റിൽ സമാപിച്ചു.സ്കൂൾ കായിക അധ്യാപകൻ ജഹാംഗീർ മാഷ് നേതൃത്വം നൽകി.




ലഹരിവിരുദ്ധദിനം

പ്രമാണം:5fd.jpg
പ്രമാണം:WhatsApp Image 2025-02-06 at 8.09.56 AM (2).jpg
പ്രമാണം:12hv.jpg

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പസിലെ കാവൽ പ്ലസ് അംഗങ്ങളുടെ നേതൃത്വത്തിൽ  ജില്ലാ എക്സൈസ് ഓഫീസർ ക്ലാസെടുത്തു കുട്ടികൾക്ക് ഫ്ലാഷ് മോബ് മത്സരവും രചന മത്സരവും സംഘടിപ്പിച്ചു.ലഹരിക്കെതിരെ നൃത്ത ശിൽപ്പം ഒ.യു.പി.എസ്.പടിഞ്ഞാറ്റുമുറി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.ഫസ്ഫരി ക്യാമ്പസ്‌, പടിഞ്ഞാറ്റുമുറി ടൗൺ, GLP സ്കൂൾ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ നൃത്ത ശിൽപ്പം അവതരിപ്പിച്ചു. അധ്യാപകരായ  ഷംന ടീച്ചർ, ഷമീമ ടീച്ചർ, അൻവർ മാഷ്, ജാഫർ മാഷ്, പ്രജീഷ് മാഷ്, ജുനൈദ് മാഷ് എന്നിവർ നേതൃത്വം നൽകി.

വീഡിയോ

സ്കൂൾ ഇലക്ഷൻ

പ്രമാണം:WhatsApp Image 2025-02-06 at 8.20.46 AM.jpg
ജൂലൈ 8ന് സ്കൂൾ വോട്ടർ പട്ടിക ബാലറ്റ് പേപ്പർ എന്നിവ ഉപയോഗിച്ച് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. ഏഴ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ക്ലാസിൽ നിന്ന് മൂന്ന് പേരും ഏഴാം ക്ലാസിൽ നിന്ന് നാലുപേരും ആണ് അങ്കത്തട്ടിൽ ഉള്ളത്. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുകയും ആവശ്യാനുസരണം പ്രചരണ  സമയവും നൽകി    വോട്ടെടുപ്പ് രാവിലെ 9.30 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപനം നടത്തി. ഹസ്ന ഫാത്തിമ സ്കൂൾ ലീഡർമായും ശ്രാവണ പിശാ ഫാത്തിമ കെ എന്നിവരുടെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. ഇവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.ഹെഡ്മാസ്റ്റർ ഹുസൈൻ മാഷ് ആണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്.

ഫലപ്രഖ്യാപനവീഡിയോ

സത്യപ്രതിജ്ഞാ വീഡിയോ

ബഷീർ ദിനം

പ്രമാണം:WhatsApp Image 2025-02-06 at 8.49.27 AM.jpg
ജൂലൈ 5 ബഷീർ  ദിനത്തിൽവൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കഥാപാത്രവിവരണം ചിത്രരചന മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു.




ഇശൽ 22

OUP സ്കൂൾ വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.രക്ഷിതാക്കളായ,ഫൗസിയമുബാറക്, സൽമ  എന്നിവർ മെഹന്തിയണിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.32 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അധ്യാപികമാരായ ഷംന ടീച്ചർ, രജിത ടീച്ചർ, സഫിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വീഡിയോ

ചാന്ദ്രദിനം

പ്രമാണം:WhatsApp Image 2025-02-06 at 8.20.47 AM (1).jpg
ജൂലൈ 21 ചാന്ദ്രദിനത്തിൽ റോക്കറ്റ് നിർമ്മാണ മത്സരവും ചാന്ദ്രദിന ക്വിസ്സും നടത്തി.വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.പരിപാടി മുൻ അധ്യാപകൻ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഒന്നാം സ്ഥാനം നഥാ ഫാത്തിമയും രണ്ടാം സ്ഥാനം റിഫയും നേടി.റഷാബിൻ ഫാത്തിമ,ഫാത്തിമ സിൻവ എന്നിവർ മൂന്നാം സ്ഥാനം  പങ്കിട്ടു.ചാന്ദ്രദിന ക്വിസ്സിൽ ഒന്നാം സ്ഥാനം  ഉമ്മറബിഹയും രണ്ടാം സ്ഥാനം നിഹിലയും മൂന്നാം സ്ഥാനം നേടി അൽഫാ  നൗറയും നേടി.


പ്രമാണം:WhatsApp Image 2025-02-06 at 8.20.47 AM (2).jpg
പ്രമാണം:WhatsApp Image 2025-02-06 at 8.20.48 AM (1).jpg
പ്രമാണം:WhatsApp Image 2025-02-06 at 8.20.48 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 8.20.49 AM (1).jpg
പ്രമാണം:WhatsApp Image 2025-02-06 at 8.20.50 AM (1).jpg
പ്രമാണം:WhatsApp Image 2025-02-06 at 8.20.50 AM.jpg






കർഷകദിനം

പ്രമാണം:WhatsApp Image 2025-02-06 at 8.49.32 AM.jpg
ഒ യു പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിന പരിപാടി ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹുസൈൻ   അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനിങ് ടീച്ചർ നജ്ല സ്വാഗത ഭാഷണം നടത്തി .തുടർന്ന് വിദ്യാർത്ഥികൾ പ്രശസ്ത കർഷകൻ ആയ അഷ്‌റഫ്‌ വള്ളിക്കാപറ്റ ( കുഞ്ഞു ) വുമായി അഭിമുഖം നടത്തി.ജാഫർ മാഷ്, ഷംസു മാഷ്,ജുനൈദ് മാഷ്, റസാഖ് മാഷ്, മുഹ്സിൻ മാഷ്, ട്രെയിനിങ് അധ്യാപികമാരായ സുമാന ടീച്ചർ, സഫീന ടീച്ചർ, സഹല ടീച്ചർ, വിനീത ടീച്ചർ, അശ്വിനി ടീച്ചർ, ഹന്ന ടീച്ചർ, അജിൻഷാന ടീച്ചർ, മുൻഷിദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ലീഡർ ഹസ്ന ഫാതിമ നന്ദി പറഞ്ഞു .ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച്  സ്കൂളിലെ മികച്ച കുട്ടിക്കർഷകയ്ക്കുള്ള സമ്മാനം 5A ക്ലാസ്സിലെ ഫഹ്‌മിയ മറിയം ന് സഫിയ ടീച്ചർ നൽകുന്നു.
പ്രമാണം:WhatsApp Image 2025-02-06 at 8.49.30 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 8.49.31 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 8.49.30 AM (2).jpg



സ്വാതന്ത്ര്യദിനം

പ്രമാണം:WhatsApp Image 2025-02-06 at 8.49.27 AM (1).jpg

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന പരിപാടി ഹെഡ്മാസ്റ്റർ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ ഹുസൈൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ, മാനേജർ,പിടിഎ,എം.പി.ടി.എ പ്രസിഡന്റുമാർ,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആഗസ്റ്റ് 11 മുതൽ 15 വരെ  വിവിധ പരിപാടികൾ   കൊണ്ട് സ്വാതന്ത്ര്യദിനാഘോഷിച്ചു. ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം പതാക മോഡൽ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരം ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം ഉപന്യാസം മത്സരം എന്നിവ സംഘടിപ്പിച്ചു.

പ്രമാണം:WhatsApp Image 2025-02-06 at 8.49.29 AM (1).jpg
പ്രമാണം:WhatsApp Image 2025-02-06 at 8.49.28 AM (1)fdh.jpg
പ്രമാണം:WhatsApp Image 2025-02-06 at 8.49.28 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 8.49.27 AM (2).jpg
പ്രമാണം:WhatsApp Image 2025-02-06 at 8.49.29 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 9.06.33 AM.jpg


ഓണാഘോഷം

പ്രമാണം:WhatsApp Image 2025-02-06 at 9.36.59 AM.jpg
മേളം 2k24 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കള മത്സരം, ഉറിയടി, ചാക്കിൽ ചാട്ടം,സുന്ദരിക്ക് പൊട്ടുതടൽ, വടംവലി എന്നീ പരിപാടികൾ സംഘടിപ്പിച്ചു കുട്ടികൾക്ക് രക്ഷിതാക്കൾക്കായി കസേര കളി, ലെമൺ സ്പൂൺ എന്നിങ്ങനെയും സംഘടിപ്പിച്ചു.





സ്കൂൾ കായിക മേള

പ്രമാണം:WhatsApp Image 2025-02-06 at 9.10.46 AM (1).jpg
ആനുവൽ സ്പോർട്സ് നടത്തി. മീറ്റ് റിട്ടയേഡ് ആർമി ഓഫീസർ ക്യാപ്ഷൻ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികളെ റെഡ് ഗ്രീൻ ബ്ലൂ യെല്ലോ തുടങ്ങി വിവിധ ഹൗസുകൾ ആക്കി  തിരിച്ചു.ഗ്രീൻ ഹൗസ് ആദ്യ സ്ഥാനം  നേടി. രണ്ടാം സ്ഥാനം ബ്ലൂ ഹൗസ് മൂന്നാം സ്ഥാനം യെല്ലോ ഹൗസും നേടി. വ്യക്തിഗത ചാമ്പ്യൻമാരായി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ നിന്നും  വറബ്  വിഭാഗത്തിൽ നിന്നും മുഹമ്മദ് ജുറൈജും  സബ് ജൂനിയർ പി മിൻഹാ ഈസി എന്നിവർ  പങ്കിട്ടു സബ് ജൂനിയർ ബോയ്സ് ഗേൾസ് വിഭാഗത്തിൽ നിന്നും ഫിബ ഫാത്തിമ ഈ.സി   എന്നിവർ നേടി.
പ്രമാണം:WhatsApp Image 2025-02-06 at 9.10.47 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 9.10.48 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 9.10.47 AM (3).jpg
പ്രമാണം:WhatsApp Image 2025-02-06 at 9.10.48 AM (1).jpg

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ 

പ്രമാണം:WhatsApp Image 2025-02-06 at 9.27.02 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 9.27.26 AM.jpg
ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ  മങ്കട ബ്ലോക്ക്‌ തല ഉദ്ഘാടനം 2022 ഒക്ടോബർ വ്യാഴം പതിനൊന്നരക്ക് യു പി സ്കൂൾ പടിഞ്ഞാറ്റുമുറിയിൽ വെച്ച് നടന്നു.  ക്യാമ്പയിൻ ബ്ലോക്ക് പ്രസിഡൻറ് ബഹു.ടി.അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ കെ ഹുസൈൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ടി പി ഹാരിസ് എന്നിവർ ക്യാമ്പയിനിൽ  പങ്കെടുത്തു. ക്യാമ്പസിന്റെ ഗ്രൗണ്ടിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നിർമ്മിച്ചു.


സ്കൂൾ ശാസ്ത്രമേള

പ്രമാണം:WhatsApp Image 2025-02-06 at 9.31.37 AM.jpg
സ്കൂൾ ശാസ്ത്രമേള നടത്തി.ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ സ്കൂൾ ശാസ്ത്രമേള സന്ദർശിച്ചു.
പ്രമാണം:WhatsApp Image 2025-02-06 at 9.31.37 AM (1).jpg
പ്രമാണം:WhatsApp Image 2025-02-06 at 9.31.38 AM.jpg
പ്രമാണം:WhatsApp Image 2025-02-06 at 9.31.38 AM (1).jpg