ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സൗകര്യങ്ങൾ


എഡ്യൂസാപ്പ്

പ്രമാണം:Edusap.jpeg

കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് പുതിയ അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന്  തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ  അറ്റന്റൻസ് മുതലുള്ള ദൈനംദിന  കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ.



കമ്പ്യൂട്ടർ ലാബ്

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെ 11  കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.2016 ൽ KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION ന്റെ സഹായത്തോടെ 16 ലഭിക്കുകയും ചെയ്തു.ഇപ്പോൾ 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്.

സ്കൂൾ ലൈബ്രറി

സ്കൂളിന്റെ പാഠ്യ പദ്ധതിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന പഠിതാക്കളെ അടിസ്ഥാനമാക്കിയുള്ള സംവിധാനമായ സ്കൂൾ ലൈബ്രറി വികസനം സ്കൂളിൽ അത്യാവശ്യമാണ്. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റിയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും സ്കൂളിന് ഒരു ലൈബ്രറി നിർമ്മിക്കുകയും ചെയ്തു. ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം സ്കൂൾ ലൈബ്രറിയുടെ ചുവരിൽ പതിപ്പിച്ചിട്ടുണ്ട്.23-06-2022, വ്യാഴം 10.30 AM ന് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം അഷ്റഫ് കാവിൽ(കവി, നോവലിസ്റ്റ്, അദ്ധ്യാപകൻ) ചെയ്തു.





ക്ലാസ് ലൈബ്രറി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് അഞ്ചു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

സ്കൂൾ ഗ്രൗണ്ട്

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.

സയൻസ് ലാബ്

ഗണിത ലാബ്

വാഹന സൗകര്യം

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു.




പിങ്ക് ടോയ്‌ലറ്റ്

പെൺകുട്ടികൾക്ക് വൃത്തിയുള്ളതും പിങ്ക് കളർ ഉള്ളതുമായ ടോയ്ലറ്റ് സൗകര്യം നിർമ്മിച്ചു നൽകി. ഇവിടെ നിന്ന് പെൺകുട്ടികൾക്ക് രണ്ട് രൂപ നിക്ഷേപിച്ചാൽ നാപ്കിൻ സാനിറ്ററി പാഡ് ലഭ്യമാക്കാനുള്ള സൗകര്യവും നൽകുന്നു.



TV സൗകര്യം

സ്കൂളിലെ ഓരോ ക്ലാസുകളിലും ഓരോ ടിവി സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അധ്യാപകർക്ക് മൂർത്ത പഠനാനുഭവങ്ങൾ നൽകാൻ കഴിയുന്നു.ഇത് കുട്ടികൾക്ക് പഠന ലക്ഷ്യങ്ങൾ വളരെ വേഗത്തിലും കാര്യക്ഷമമായും നേടിയെടുക്കാൻ സാധിക്കുന്നു.ഇതനുസരിച്ച് അധ്യാപകർ ഈ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുകയും അത് പ്രാവർത്തികമാക്കുവാനും സാധിക്കുന്നു.




ഉച്ചഭക്ഷണം

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് 2 പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാർ,തോരൻ, ബീറ്റ്റൂട്ട് ചമ്മന്തി,പാൽ(തിങ്കൾ), ചിക്കൻ കറി, സാലഡ് (ചൊവ്വ), മമ്പയർ മത്തൻ, ക്യാബേജ്,പാൽ (ബുധൻ), പരിപ്പ് കുമ്പളം, പൈനാപ്പിൾ പച്ചടി/മെഴുക്കുപുരട്ടി, ചമ്മന്തി,മുട്ട (വ്യാഴം), സാമ്പാർ, കൂട്ട്കറി /കടല, സാലഡ്(വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിൻറെ തെക്ക് ഭാഗത്താണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. ഭക്ഷണം കൊണ്ടുപോകുന്നത് പ്രത്യേകം സജ്ജീകരിച്ച ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.






തണൽ മരങ്ങൾ

വിദ്യാഭ്യാസ മേഖലകളിൽ സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മരങ്ങൾ നടുന്നതിന് ഒരു പ്രധാന പങ്കുണ്ട്. സ്കൂളുകളിൽ വൃക്ഷത്തൈ നടീലിന് ഊന്നൽ നൽകുന്നതിലൂടെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനും പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ ധാരണയും വിലമതിപ്പും വളർത്താനും ഞങ്ങൾ സഹായിക്കുന്നു.സ്കൂളുകളിൽ മരങ്ങൾ നടുന്നത് കാമ്പസിനെ മനോഹരമാക്കുക മാത്രമല്ല, പഠനത്തിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. മരങ്ങളുടെ സാന്നിധ്യം ശുദ്ധവായു സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും വായു മലിനീകരണം ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് ആത്യന്തികമായി വിദ്യാർത്ഥികളുടെ ഏകാഗ്രതയും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തുന്നു.



കുടിവെള്ള സൗകര്യം

സ്കൂളിൻറെ രണ്ട് നിലകളിലും ഓരോ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള അവസരം ലഭിക്കുന്നു.വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം സഹായിക്കുന്നു,വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, വെള്ളം ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.

ഓപ്പൺ എയർ സ്റ്റേജ്

സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്.



ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.



ജൈവ വൈവിധ്യ ഉദ്യാനം

പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.

ഫോട്ടോ പോയിന്റ്

സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.



ടാപ്പ് സൗകര്യം

കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.