ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
പ്രവേശനോൽസവം
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി "അയൽപക്ക ഫലവൃക്ഷം" പദ്ധതിയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.പ്രകൃതി പാഠം പരിസ്ഥിതി ദിന ക്വിസ് മത്സരം, വിത്ത് ശേഖരണവും വിതരണം ലക്ഷ്യമിട്ട് "വിത്തിടാം തൈ ഒരുക്കം" എന്ന പരിപാടിയും സംഘടിപ്പിച്ചു.പ്രകൃതി പാഠം പരിസ്ഥിതി ദിന ക്വിസ് മത്സരം, വിത്ത് ശേഖരണവും വിതരണം ഇടാൻ തൈ ഒരുക്കം എന്ന പരിപാടിയും സംഘടിപ്പിച്ചു.
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 25 വരെ വായന വാരാഘോഷം സംഘടിപ്പിച്ചു. ജൂൺ 19 ബുധനാഴ്ച അക്ഷരക്കാഴ്ച വായനയുടെ ലൈബ്രറി പുസ്തകം പുസ്തക വിതരണം ആരംഭം പുസ്തക പരിചയം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ 20 വ്യാഴാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അധ്യാപികയും കവിയത്രിയുമായ ശ്രീമതി ഡെയ്സി മഠത്തിശ്ശേരി ഉദ്ഘാടനം ചെയ്തു കൂടാതെ വായനക്കൂട്ടം എഴുത്തുകൂട്ടം ഉദ്ഘാടനവും വായിക്കാൻ എഴുതാൻ എന്ന ശില്പശാലയുടെ ഉദ്ഘാടനവും നടത്തി. പുസ്തക സമ്മാന കൂപ്പൺ വിതരണം അടിക്കുറിപ്പ് മത്സരം കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു. ജൂൺ 21 വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറ്റുമുറി ഗാന്ധി സ്മാരക വായനശാല സന്ദർശനം കഥാരചന കവിത രചന തുടങ്ങി മത്സരങ്ങളും നടത്തി. യു പി സ്കൂളിലെ അമ്മ വായനക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം വായന മാസാചരണത്തിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച "വായിക്കാതെങ്ങനെ" എന്ന ശില്പശാലയിൽ ഹെഡ്മാസ്റ്റർ ഹുസൈൻ എ.കെ ഫൗസിയ KK (M/O Fidha Amina Sajid - 7E) ക്ക് വായനക്കായി പുസ്തകം നൽകി നിർവഹിച്ചു.
ലോകലഹരിവിരുദ്ധ ദിനം
ലോകലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് OUPS Scout & Guide, JRC വിദ്യാർത്ഥികൾ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ലഹരിമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ള നിവേദനം പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റിനും സമർപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ ചങ്ങല എന്നിവ സംഘടിപ്പിച്ചു.കൂടാതെ സ്കൂളിൽ ലഹരി വിരുദ്ധ പാർലമെന്റ് രൂപീകരിച്ചു.